ഡല്‍ഹിയിലെ എല്ലാ ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും ഞായറാഴ്ചത്തെ അവധി റദ്ദാക്കി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. തലസ്ഥാനത്ത് കനത്ത മഴ തുടരുകയും പല ഭാഗങ്ങളിലും വെള്ളക്കെകളും ഗതാഗതക്കുരുക്കും ഉണ്ടാകുന്ന സാഹചര്യത്തില്‍ അവധി റദ്ദാക്കി പ്രശ്‌നബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
ഡല്‍ഹി മേയര്‍ക്കും മന്ത്രിമാര്‍ക്കും പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹി പൊതുമരാമത്ത് വകുപ്പ് മന്ത്രി അതിഷിയും ഇന്ന് വെള്ളക്കെട്ടുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഉച്ചയ്ക്ക് 12 മണിക്ക് അതിഷി തിലക് പാലം പ്രദേശം സന്ദര്‍ശിക്കും.
‘ഇന്നലെ ഡല്‍ഹിയില്‍ 126 മില്ലിമീറ്റര്‍ മഴ ലഭിച്ചു. മണ്‍സൂണ്‍ സീസണിലെ മൊത്തം മഴയുടെ 15% വെറും 12 മണിക്കൂറിനുള്ളില്‍ സംഭവിച്ചു. വെള്ളക്കെട്ട് മൂലം ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടി. ഇന്ന് എല്ലാ മന്ത്രിമാരും ഡല്‍ഹി മേയറും പ്രശ്‌നബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഞായറാഴ്ച്ചത്തെ അവധി റദ്ദാക്കി എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്’ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.