പ്രകൃതി ഭംഗിയുടെ കാര്യത്തിൽ കുട്ടനാട് എന്നും ഒരുപടി മുന്നിലാണ്. അതോടൊപ്പം വലിയ പ്രകൃതി ദുരന്തങ്ങളും അവർ നേരിടുന്നു സമുദ്ര നിരപ്പിൽ നിന്ന് താഴെ ഉള്ള സ്ഥലമായതിനാൽ വർഷകാലത്താണ് അതേറ്റവും കൂടുതൽ ബാധിക്കുന്നത് . ആ കാലത്ത് വെള്ളത്താൽ ചുറ്റി കിടക്കുന്ന കുട്ടനാട്ടിലെ ഏതാണ്ട് തൊണ്ണൂറ് ശതമാനത്തോളം വീടുകളിലും വെള്ളം കയറും ഇതിന് പരിഹാരമാണ് പുതിയ രീതിയിലെ വീടുകൾ നാല് മുതൽ പന്ത്രണ്ട് അടി വരെ പൊക്കത്തിൽ തൂണുകൾ കെട്ടി അതിന് മുകളിൽ വീട് നിർമ്മിക്കുന്നത്. ഇത് ഒരു പരിധി വരെ വെള്ളപ്പൊക്കത്തെ അതിജീവിക്കുവാൻ സഹായിക്കുന്നു.