മുണ്ടക്കൈ | സൂചിപ്പാറ വെള്ളച്ചാട്ടത്തിനിടയില്‍ കുടുങ്ങിയ രക്ഷാപ്രവര്‍ത്തകരെ രക്ഷിക്കാന്‍ ശ്രമം. മലപ്പുറം സ്വദേശികളായ യുവാക്കളാണ് കുടുങ്ങിയത്.
ഇവരില്‍ ഒരാള്‍ക്ക് പരിക്കേറ്റതായി സംശയം.
ചാലിയാര്‍ കടന്ന വയനാട്ടിലേക്ക് കാട്ടിലൂടെ തിരച്ചില്‍ നടത്തുകയായിരുന്ന സംഘമാണ് പൊടുന്നനെ വെള്ളം ഉയര്‍ന്നതോടെ പാറയില്‍ കുടുങ്ങിയത്. ഇന്നലെ ഉച്ചക്ക് ഒരു മൃതദേഹം കണ്ടെടുത്ത ശേഷം ഇവര്‍ ഉള്‍ക്കാട്ടിലേക്ക് കയറുകയായിരുന്നു. ഇന്നലെ രാത്രി കാട്ടില്‍ ഒരു മരത്തിലാണ് ഇവര്‍ കഴിഞ്ഞത്.
കൂടെയുള്ള ഒരാള്‍ക്ക് ബി പി കുറഞ്ഞ് തളര്‍ന്നു. കോസ്റ്റ് ഗാര്‍ഡ് സംഘമാണ് ഇവരെ കണ്ടത്. എയര്‍ ലിഫ്റ്റിംഗ് വഴി ഇവരെ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും വനത്തില്‍ സാധ്യമായില്ല. കയറിട്ട് രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.