മതപരമായും രാഷ്ട്രീയപരമായും സെന്‍സറിങ് നടക്കുന്നു: ജിയോ ബേബി

0
79

ഒരു കലാകാരന്‍ എന്ന നിലയില്‍ ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ ഭയം തോന്നുന്നുവെന്ന് സംവിധായകന്‍ ജിയോ ബേബിയുടെ (Geo Baby) പ്രതികരണം. പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ജിയോ ബേബി പ്രതികരിച്ചത്. മതപരമായും രാഷ്ട്രീയപരമായും സിനിമയ്ക്ക് മേല്‍ സെന്‍സറിങ് നടക്കുന്നു. ഇത് സംവിധായകരെയോ നിര്‍മാതാക്കളെയോ മാത്രമല്ല, അഭിനേതാക്കളെയും ബാധിക്കുന്നതാണ് എന്നും ജിയോ ബേബി കൂട്ടിച്ചേര്‍ത്തു.

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ ജിയോ ബേബി മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത കാതൽ എന്ന ചിത്രം ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. . നവംബർ 23നാണ് കാതൽ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. സ്വവർഗ്ഗാനുരാഗം പ്രമേയമാക്കിയ ചിത്രം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് മാത്യു ദേവസി. ജ്യോതികയാണ് മമ്മൂട്ടിയുടെ ഭാര്യയായി ചിത്രത്തിൽ എത്തിയത്. മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ ചിത്രമായിരുന്നു ഇത്.

ആർ എസ് പണിക്കർ, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ജിയോ ബേബി സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമാണ് കാതൽ.

LEAVE A REPLY

Please enter your comment!
Please enter your name here