ഡല്‍ഹിയില്‍ യുവാവിനെ വെടിവെച്ചുകൊന്ന കേസില്‍ 18 കാരന്‍ അറസ്റ്റില്‍.

0
100

ഡല്‍ഹിയില്‍ യുവാവിനെ വെടിവെച്ചുകൊന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെ 2.00 മണിയോടെ സിഗ്‌നേച്ചര്‍ ബ്രിഡ്ജിന് സമീപത്ത് നിന്നാണ് 18 കാരനായ ബിലാല്‍ ഗനി എന്ന പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ഡല്‍ഗി പോലീസ് അറിയിച്ചു. കഞ്ചാവ് വലിക്കുന്ന ശീലമുള്ളതിനാല്‍ പ്രതി ‘മല്ലു’ എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നതെന്നും പോലീസ് പറഞ്ഞു.

ആമസോണില്‍ സീനിയര്‍ മാനേജരായി ജോലി ചെയ്തിരുന്ന ഹര്‍പ്രീത് ഗില്ലിനെ (36) യാണ് കഴിഞ്ഞ ദിവസം പ്രതി വെടിവെച്ചു കൊലപ്പെടുത്തിയത്. ഡല്‍ഹിയിലെ ഭജന്‍പുരയിലെ സുഭാഷ് വിഹാര്‍ പ്രദേശത്താണ് സംഭവം നടന്നത്. തലയ്ക്ക് വെടിയേറ്റ ഹര്‍പ്രീത് ഗില്‍ ആശുപത്രിയില്‍ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. യുവാവിനൊപ്പമുണ്ടായിരുന്ന അമ്മാവന്‍ ചികിത്സയിലാണ്. അഞ്ച് അക്രമികള്‍ തനിക്കും മരുമകനും നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് മരിച്ചയാളുടെ അമ്മാവന്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here