ദോഹ: ഒപ്പത്തിനൊപ്പം പോരാടിയ കാമറൂണിനെതിരെ സ്വിറ്റ്സർലൻഡിന് ജയം. 48ാം മിനിറ്റിൽ സൂപ്പർ താരം ഷക്കീരി നൽകിയ പാസിൽ ഡ്രീൽ എംബോളൊ നേടിയ ഏക ഗോളിനാണ് സ്വിസുകാർ ആഫ്രിക്കൻ കരുത്തരെ മറികടന്നത്. ഫിഫ റാങ്കിങ്ങിലെ 15ാം സ്ഥാനക്കാരായ സ്വിറ്റ്സർലൻഡിനെ വിറപ്പിക്കുന്ന പോരാട്ടമാണ് 43ാം സ്ഥാനക്കാരായ കാമറൂൺ കളിയിലുടനീളം പുറത്തെടുത്തത്. പന്തടക്കത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു.