മന്ത്രി കെ.ടി ജലീൽ ഗൺമാന്റെ ഫോൺ ഉപയോഗിച്ചെന്ന് : ഗൺമാനെ കസ്റ്റംസ് ചോദ്യം ചെയ്തു

0
70

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ ഗണ്‍മാനെയും കസ്റ്റംസ് ചോദ്യം ചെയ്തു. ഇന്നലെയായിരുന്നു ചോദ്യം ചെയ്യല്‍. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ആസ്ഥാനത്ത് വച്ചാണ് ചോദ്യം ചെയ്തത്. ഗണ്‍മാന്റെ ഫോണ്‍ ജലീല്‍ പലപ്പോഴും ഉപയോഗിച്ചെന്ന വിവരത്തെ തുടര്‍ന്നാണ് കസ്റ്റംസ് ചോദ്യം ചെയ്തത്.

 

അതേസമയം മന്ത്രി കെ ടി ജലീലിന് കസ്റ്റംസ് നോട്ടീസ് നല്‍കി. കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ വിതരണം ചെയ്ത കേസിലാണ് നോട്ടീസ്. തിങ്കളാഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നികുതി ഇളവിലൂടെ കൊണ്ടു വന്ന ഖുര്‍ആന്‍ വിതരണം ചെയ്തത് ചട്ടലംഘനമാണെന്നാണ് കണ്ടെത്തല്‍. വിദേശ സംഭാവന നിയന്ത്രണചട്ടം ജലീല്‍ ലംഘിച്ചെന്നും ആരോപണമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here