പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിയെ കയ്യേറ്റം ചെയ്തെന്ന് പരാതി.

0
81

 പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിയെ കയ്യേറ്റം ചെയ്തെന്ന് പരാതി. എംഎൽഎയുടെ ഡ്രൈവർക്ക് മർദനമേറ്റു. നവകേരള യാത്രയ്ക്കെതിരായ പ്രതിഷേധത്തിനിടെ മ‍ർദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. ആശുപത്രി മുറ്റത്തുവെച്ചാണ് ഒരു സംഘമാളുകൾ എംഎൽഎയെ കയ്യേറ്റം ചെയ്യുകയും ഡ്രൈവറെ മർദിക്കുകയും ചെയ്തത്.

ഡിവൈഎഫ്ഐക്കാരാണ് മർദിച്ചതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. എൽദോസ് കുന്നപ്പിള്ളിയും ഡ്രൈവർ അഭിജിത്തും ആശുപത്രിയിൽ ചികിത്സയിലാണ്. എംഎൽഎയുടെ ഡ്രൈവറുടെ മുഖത്ത് അടിച്ചെന്നും കോൺഗ്രസ് ആരോപിച്ചു.മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ്-കെഎസ്‍യു പ്രവര്‍ത്തകര്‍ക്ക് ഇന്നും ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റു.

പെരുമ്പാവൂരിലും കോതമംഗലത്തുമാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്-കെഎസ്‍യു പ്രവർത്തകർക്കും മർദ്ദനമേറ്റത്. പെരുമ്പാവൂരിൽ പൊലീസ് നോക്കി നിൽക്കെയാണ് യൂത്ത് കോണ്‍ഗ്രസ്-കെഎസ്‍യു പ്രതിഷേധക്കാരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ടു തല്ലിയത്.

കോതമംഗലം ഇരുമലപ്പടി കനാൽ ജംഗ്ഷനിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. പെരുമ്പാവൂർ ഓടക്കാലിയിയിൽ നവകേരള ബസിന് നേർക്ക് കെഎസ്‍യു പ്രവർത്തകർ ഷൂ ഏറിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here