ന്യൂഡല്‍ഹി | കൊവിഡ് സാഹചര്യംരൂക്ഷമാകുകയും നിരവധി എം പിമാര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ പാര്‍ലിമെന്റ് സമ്മേളനം വെട്ടിച്ചിരുക്കുന്നു. ഇക്കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും. ഇരു സഭകളും അനിശ്ചിതകാലത്തേക്ക് പിരിയണോ എന്ന കാര്യത്തിലാണ് തീരുമാനം എടുക്കുക.
അതിനിടെ എം പിമാരെ സസ്‌പെന്‍ഡ് ചെയ്തത് അടക്കമുള്ള സര്‍ക്കാറിന്റെ ഏകപക്ഷീയ നടപികളില്‍ പ്രതിഷേധിച്ച് ഇന്നും ഇരു സഭകളും ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ നിലനില്‍ക്കുന്നതും പാര്‍ലിമെന്റ് സമ്മേളനം വെട്ടിച്ചുരുക്കുന്നതിന് സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നു.പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ ഇന്നലെ രാജ്യസഭ ഏഴ് ബില്ലുകളും, ലോക്‌സഭ പ്രധാന തൊഴില്‍, നിയമ ഭേദഗതികളും പാസാക്കിയിരുന്നു. വിദേശത്ത് നിന്ന് സംഭാവന സ്വീകരിക്കുന്നത് നിയന്ത്രിക്കുന്ന നിയമത്തിലെ ഭേദഗതി ഇന്ന് രാജ്യസഭയില്‍ പാസാക്കും. ഇതിനിടെ രാജ്യസഭയില്‍ നടന്ന ബഹളത്തില്‍ അമര്‍ഷവും വേദനയുമറിയിച്ച് ഉപാധ്യക്ഷന്‍ ഹരിവംശ് രാഷ്ട്രപതിക്ക് കത്തെഴുതി.