കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പൊതു വേദിയില്‍ കുഴഞ്ഞുവീണു. ഉത്തര ബംഗാളില്‍ സിലിഗുരുയിലെ ശിവ മന്ദിര്‍ മുതല്‍ സേവക് കന്റോണ്‍മെന്റ് വരെയുള്ള പാതയുടെ ശിലാസ്ഥാപന ചടങ്ങിനായി എത്തിയതായിരുന്നു ഗഡ്കരി.
രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കുഴഞ്ഞു വീണത്. ഉടനെ പരിപാടി നിര്‍ത്തിവച്ച് ഗഡ്കരിയെ ഗ്രീന്‍ റൂമിലേക്ക് മാറ്റി. ഡോക്ടറുടെ അടിയന്തര പരിചരണം നടത്തി.