പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക്. വിലക്കിന് പുറമേ 50,000 പൗണ്ട് പിഴയും ചുമത്തിയതായി ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. ഗ്രൗണ്ടിലെയും ആരാധകനോടുള്ള മോശമായ പെരുമാറ്റത്തിനുമാണ് ഫുട്‌ബോള്‍ അസോസിയേഷന്‍ താരത്തിന് വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ റൊണാള്‍ഡോയ്ക്ക് പ്രീമിയര്‍ ലീഗില്‍ രണ്ട് മത്സരങ്ങള്‍ നഷ്ടമായേക്കും.
എന്നാല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പിന് വിലക്ക് ബാധകമാകില്ല.