ഇന്നൊവേറ്റീവ് ഗ്ലോബൽ കാർബൺ ന്യൂട്രൽ പ്രൊമോട്ടർമാരുടെ സംഗമം.

0
99

തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ കാർബൺ ന്യൂടൽ ക്ലബിന്റെ നേതൃത്വത്തിൽ ഇന്നൊവേറ്റീവ് ഗ്ലോബൽ കാർബൺ ന്യൂട്രൽ പ്രോമോട്ടേഴ്സ് കോൺഫ്ലുവൻസ്22/9/24 ഞായറാഴ്ച ആലുവ ടൗൺ ഹാളിൽ നടന്നു . പത്മശ്രീ ജേതാവ് ചെറു വയൽ രാമൻ ഉത്ഘാടന കർമ്മം നിർവ്വഹിച്ചു.ഗ്ലോബൽ കാർബൺ ന്യൂടൽ ക്ലബിന്റെ വൈസ് ചെയർമാൻ അഡ്വക്കറ്റ് പരമേശ്വരൻ. എം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്ലോബൽ കാർബൺ ന്യൂടൽ ക്ലബി ന്റെ ചെയർമാൻ ഗണേശൻ കെ. പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. ഫേസ് ഫൗണ്ടേഷൻ ചെയർമാൻ ടി.ആർ ദേവൻ, മുല്ലപെരിയാർ സമര നായകൻ ഫാദർ ജോയ് നിരപ്പേൽ എന്നിവർ മുഖ്യാതിഥികൾ ആയി ആശംസകൾ അർപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ നൂറോളം ആളുകൾ പങ്കെടുത്ത ചടങ്ങിൽ സമിറ നാസർ സ്വാഗതവും, GCNC ജനറൽ സെക്രട്ടറി ദിവ്യ ആർ നായർ നന്ദിപ്രകാശനവും നിർവഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here