23/09/2020 , കൊല്ലവർഷം 1196 കന്നി 7 ബുധൻ .
പ്രധാന വാർത്തകൾ :
📰✍🏻 ലോകത്ത് കൊറോണ ബാധിതർ : 31,763,115
മരണ സംഖ്യ :974,535
📰✍🏻 ഇന്ത്യയിൽ 24 മണിക്കൂറിനിടെ 75000 ത്തിൽ അധികം കേസുകൾ, 1053 മരണങ്ങൾ
ആകെ രോഗികളുടെ എണ്ണം :5,640,496
മരണ സംഖ്യ :90,021
📰✍🏻സംസ്ഥാനത്ത് ഇന്നലെ 4125 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 19 പേര്‍ മരിച്ചു. . ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 572 ആയി. 3007 പേര്‍ രോഗമുക്തി നേടി. 3463 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 412 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല
📰✍🏻 രോഗികളുടെ എണ്ണം ജില്ല തിരിച്ച് :
തിരുവനന്തപുരം 681,
മലപ്പുറം 444,
എറണാകുളം 406,
ആലപ്പുഴ 403,
കോഴിക്കോട് 394,
തൃശൂര്‍ 369,
കൊല്ലം 347,
പാലക്കാട് 242,
പത്തനംതിട്ട 207,
കാസര്‍ഗോഡ് 197,
കോട്ടയം 169,
കണ്ണൂര്‍ 143,
വയനാട് 81,
ഇടുക്കി 42
📰✍🏻കോവിഡ് വ്യാപനത്തിലും മരണനിരക്കിലും തലസ്ഥാന ജില്ലയില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ആകെയുള്ള 39,258 ആക്ടീവ് കേസുകളില്‍ 7047 പേരും റിപ്പോര്‍ട്ട് ചെയ്ത 553 മരണങ്ങളില്‍ 175ഉം (32 ശതമാനം) തിരുവനന്തപുരം ജില്ലയിലാണ്
📰✍🏻നിയമസഭയിലെ കയ്യാങ്കളി കേസില്‍ സര്‍ക്കാരിന് തിരിച്ചടി. .കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തിരുവനന്തപുരം സി ജെ എം കോടതി തള്ളി.
📰✍🏻അവശ്യവസ്തു നിയമഭേദഗതി, ബാങ്കിങ് നിയന്ത്രണ ഭേദഗതി എന്നിവ അടക്കം ഏഴ് ബില്‍ സര്‍ക്കാര്‍ രാജ്യസഭ തിരക്കിട്ട് പാസാക്കി. രണ്ട് കാര്‍ഷിക ബില്‍ വോട്ടെടുപ്പില്ലാതെ പാസാക്കിയതിലും ഇതിനോട് വിയോജിച്ച അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തതിലും പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
📰✍🏻മുഖ്യമന്ത്രി പിണറായി വിജയന്‍ ബിന്‍ലാദനാവാന്‍ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍
📰✍🏻ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഇനി സംസ്ഥാനത്ത് ഇ- ചെലാന്‍ വഴി പിഴയടയ്ക്കാം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത സംവിധാനം ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ
അഞ്ച് നഗരങ്ങളിലാണ് നടപ്പിലാക്കുകയെന്ന് പോലീസ് അറിയിച്ചു.
📰✍🏻പാര്‍ടി വിപ്പ് ലംഘിച്ച് അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത പി ജെ ജോസഫ്, മോന്‍സ് ജോസഫ് എന്നിവരെ കൂറുമാറ്റ നിയമപ്രകാരം അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം വിപ്പ് റോഷി അഗസ്റ്റിന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി
📰✍🏻എം സി ഖമറുദ്ദീന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി.
📰✍🏻ഉപാധികളോടെ സാലറികട്ട് ആകാമെന്ന നിലപാടില്‍ സര്‍ക്കാര്‍. ഇതിനായി മൂന്നു നിര്‍ദേശങ്ങള്‍ ധനമന്ത്രി ഡോ. തോമസ് ഐസക്, സര്‍വീസ് സംഘടനാ നേതാക്കളുടെ ചര്‍ച്ചയില്‍ മുന്നോട്ടു വച്ചു. ഇതില്‍ ഏതാകാമെന്ന് ഓരോ സംഘടനയും എഴുതി നല്‍കാനാണു മന്ത്രിയുടെ നിര്‍ദേശം. എന്നാല്‍, സാലറികട്ടുമായി മുന്നോട്ടു പോയാല്‍ സമരവും ഒപ്പം നിയമനടപടികളും സ്വീകരിക്കുമെന്നു പ്രതിപക്ഷ സംഘടനകള്‍ അറിയിച്ചു.
📰✍🏻ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ബ്ലൂ അലര്‍ട്ടിലേക്ക്. 2.76 അടികൂടി ഉയര്‍ന്ന് ജലനിരപ്പ് 2387.40 അടിയിലെത്തിയാല്‍ അണക്കെട്ട് തുറക്കുന്നതിനുള്ള ആദ്യ മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ട് നല്‍കും. ഇന്നലെ രാത്രി ഏഴിനു ലഭിച്ച കണക്കനുസരിച്ച് അണക്കെട്ടിലെ ജലനിരപ്പ് 2384.64 അടിയാണ്
📰✍🏻ടൂറിസ്റ്റ് ബസുകള്‍ക്ക് ഒരേ നിറം വേണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കോണ്‍ട്രാക്‌ട് കാര്യേജ് വാഹനങ്ങള്‍ക്ക് ഒരേ നിറം ആവശ്യമില്ലെന്നും
കോണ്‍ട്രാക്‌ട് കാര്യേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഉള്‍പ്പെടെ സമര്‍പ്പിച്ച ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു.
📰✍🏻 സ്വർണക്കടത്ത് കേസ് : സത്യം പുറത്ത് കൊണ്ടുവരാൻ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് ചെന്നിത്തല
📰✍🏻 സെമി- ഹൈ സ്പീഡ് റയിൽ : ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം ഉടൻ
📰✍🏻ഇന്ത്യയുടെയും ചൈനയുടെയും അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സൈനിക ഉദ്യോഗസ്ഥ തലത്തില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷം ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കി. അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കില്ലെന്നും, ഇപ്പോഴുളള സ്ഥിതി അസ്ഥിരപ്പെടുത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
📰✍🏻ചലച്ചിത്രമേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് അന്വേഷിക്കുന്ന കേന്ദ്ര ക്രൈംബ്രാഞ്ച് അന്തരിച്ച മുന്‍ മന്ത്രി ജീവരാജ് അല്‍വയുടെ മകന്‍ ആദിത്യ അല്‍വയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.
📰✍🏻ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 1.06 കോടി കുടിയേറ്റ തൊഴിലാളികള്‍ക്ക് ജോലി സ്ഥലത്തുനിന്ന് സ്വന്തം നാട്ടിലേക്ക് കാല്‍നടയായി പോകേണ്ടിവന്നുവെന്ന് കേന്ദ്ര സഹമന്ത്രി വി.കെ സിങ് ലോക്‌സഭയെ അറിയിച്ചു.
📰✍🏻മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം 22 ആയി ഉയര്‍ന്നു
📰✍🏻സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയോ, പ്രതിഫലം വാങ്ങുകയോ ചെയ്യുന്നവര്‍ വിദേശ സംഭാവന സ്വീകരിക്കുന്നത് നിയന്ത്രിക്കാനുള്ള വ്യവസ്ഥകളോടെ വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചേക്കും.
📰✍🏻സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലെ ഹാജര്‍ നില നൂറുശതമാനമാക്കാന്‍ തീരുമാനം. ദുരന്ത നിവാരണ അതോറിറ്റി ഇന്നലെ പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തി കേരളത്തില്‍ തിരിച്ചെത്തിയവര്‍ ഏഴുദിവസത്തെ ക്വാറന്റീനില്‍ പ്രവേശിക്കണമെന്നും നിര്‍ദേശമുണ്ട്.
📰✍🏻യാത്രയ്ക്ക് ഉപയോഗപ്രദമല്ലാത്ത കെഎസ്‌ആര്‍ടിസി ബസുകള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ നല്‍കാന്‍ തയാറാണെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍
📰✍🏻നിര്‍മാണത്തിലെ അഴിമതി മൂലം ബലക്ഷയം നേരിട്ട എറണാകുളത്തെ പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചുപണിയാന്‍ സംസ്‌ഥാനസര്‍ക്കാരിനു സുപ്രീം കോടതിയുടെ അനുമതി.
📰✍🏻കാര്‍ഷിക ബില്ലിനെതിരേ രാജ്യസഭയിലുണ്ടായ പ്രതിഷേധത്തെത്തുടര്‍ന്ന് സസ്‌പെഷന്‍ഷനിലായ എട്ട് എം.പിമാര്‍ക്കെതിരായ നടപടി പിന്‍വലിക്കാത്തപക്ഷം സഭയില്‍ തുടരില്ലെന്നു പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്.
📰✍🏻രാജ്യത്ത് കൊവിഡ് വ്യാപനം കൂടുതലുള്ള ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തും
📰✍🏻സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ നാലേകാല്‍ കോടി കമ്മിഷന്‍ തട്ടിയത് വിജിലന്‍സ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. വടക്കാഞ്ചേരി ഫ്ലാറ്റ് പദ്ധതിയുടെ എന്ത് ഇടപാടുകളും അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അനുമതി നല്‍കിയാണ് ആഭ്യന്തരസെക്രട്ടറി ടി.കെ.ജോസ് ഇന്നലെ രാത്രി ഉത്തരവിറക്കിയത്.
വിദേശ വാർത്തകൾ
📰✈️ഐക്യരാഷ്ട്ര സംഘടനയുടെ 75–-ാം വാര്‍ഷിക സമ്മേളനത്തിന് തുടക്കമായി. രണ്ടാം ലോകയുദ്ധത്തിനൊടുവില്‍ ലോകസമാധാനത്തിന് രൂപം നല്‍കിയ ആഗോള സംഘടനയുടെ സമ്മേളനം ഇതാദ്യമായി വെര്‍ച്വലായാണ് ചേരുന്നത്
📰✈️ഇന്ത്യ-ചെെന അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ ഒരു രാജ്യവുമായി യുദ്ധത്തിനാഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ചെെനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്
📰✈️അടിയന്തരമായി സര്‍ക്കാര്‍ രൂപീകരിച്ച് കാബിനറ്റ് വിളിച്ചുകൂട്ടിയില്ലെങ്കില് രാജ്യം നരക തുല്യമാകുമെന്ന് ലെബനന് പ്രസിഡന്റ് മൈക്കള്‍ ഔണ്
📰✈️അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒന്നര മാസം മാത്രം ബാക്കി നില്‍ക്കെ, ചെറുപ്പക്കാര്‍ക്ക് പ്രിയം ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനെന്ന് അഭിപ്രായ സര്‍വെ ഫലം
📰✈️കൊവിഡ് നിയന്ത്രണ വിധേയമായതോടെ എല്ലാ നിയന്ത്രണങ്ങളും പിന്‍വലിക്കാന്‍ ന്യൂസിലന്‍ഡ് സര്‍ക്കാറിന്റെ തീരുമാനം.
📰✈️ഫലസ്തീന്‍ അറബ് ലീഗിന്റെ അധ്യക്ഷ പദവി ഒഴിഞ്ഞു. ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള ഗള്‍ഫ് രാജ്യങ്ങളുടെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് നടപടി.
📰✈️കൊറോണ പ്രതിസന്ധി തുടരവേ ലോകരാജ്യങ്ങള്‍ക്ക് പ്രതീക്ഷ നല്‍കി വീണ്ടും റഷ്യ. രണ്ടാമത്തെ കൊറോണ വാക്‌സിന്‍ ഒക്ടോബര്‍ 15 ഓടെ രജിസ്റ്റര്‍ ചെയ്യുമെന്ന് റഷ്യ അറിയിച്ചു
📰✈️ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള ശക്തി കേന്ദ്രത്തില്‍ സ്ഫോടനം. തുറമുഖ നഗരമായ സിഡോണിന് മുകളിലുള്ള തെക്കന്‍ ഗ്രാമമായ ഐന്‍ ക്വാനയിലെ ഹിസ്ബുള്ളയുടെ ആയുധ ഡിപ്പോയിലാണ് സ്ഫോടനം ഉണ്ടായതെന്നാണ് വിവരം. സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്
📰✈️പാകിസ്താനില്‍ ഏകധിപത്യ നടപടിയുമായി പ്രധാനമന്ത്രി ഇമ്രാന്‍. പ്രസ്താവനകള്‍ ഇറക്കുന്നതില്‍ ഇമ്രാന്‍ഖാന്‍ മന്ത്രിമാര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഫെഡറല്‍ ക്യാബിനറ്റ് യോഗങ്ങള്‍ നടക്കുന്നതിനിടെയാണ് മന്ത്രിമാര്‍ പ്രസ്താവനകള്‍ ഇറക്കുന്നത് വിലക്കി ഇമ്രാന്‍ഖാന്‍ രംഗത്ത് എത്തിയത്.
📰✈️ചൈന അവകാശവാദം ഉന്നയിക്കുന്ന തായ്‍വാനുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താന്‍ അമേരിക്ക ശ്രമിക്കുന്നതിനിടെ പസഫിക് സമുദ്രത്തിലെ അമേരിക്കന്‍ സൈനികതാവളത്തിന് നേരെ ആക്രമണം നടത്തുമെന്ന വെല്ലുവിളിയുമായി ചൈനീസ് വ്യോമസേന
കായിക വാർത്തകൾ
📰🏏 ഐ പി എല്ലിൽ സഞ്ജു സാംസണിന് അർധസെഞ്ചുറി, ചെന്നൈക്കെതിരെ രാജസ്ഥാന് ജയം
📰⚽മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സീസണിലെ ആദ്യ വിജയം. ഇന്ന് ലീഗ് കപ്പിന്റെ മൂന്നാം റൗണ്ടില്‍ ലൗടണെ നേരിട്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് വിജയിച്ചത്
📰⚽പ്രീമിയര്‍ ലീഗ് ക്ലബായ വെസ്റ്റ് ഹാമില്‍ മൂന്ന് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. വെസ്റ്റ് ഹാം മാനേജറായ ഡേവിഡ് മോയിസ്, താരങ്ങളായ ഇസ ഡിയോപ്, ജോഷ് കുള്ളന്‍ എന്നിവര്‍ക്കാണ് കൊറോണ പോസിറ്റീവ് ആയിരിക്കുന്നത്.
📰🥍 റോം ഓപ്പണിൽ ദോക്കോവിച്ചും സിമോണ ഹാലപ്പിനും കിരീടം