25/09/2020 : പ്രധാന വാർത്തകൾ

0
261

 

പ്രധാന വാർത്തകൾ

📰✍🏻 ലോകത്ത് കൊറോണ രോഗികൾ ഇതുവരെ :32,401,376

മരണ സംഖ്യ :987,132

📰✍🏻 ഇന്ത്യയിൽ :5,816,103

മരണ സംഖ്യ : 92,317

24 മണിക്കൂറിനിടെ രോഗികൾ : 86, 508

മരണമടഞ്ഞത് : 1129 പേർ

📰✍🏻 കേരളത്തിൽ ഇന്നലെ 6324 പേർക്ക് രോഗം സ്ഥിരീകരിച്ചു. 21 മരണം , ഇതോടെ സംസ്ഥാനത്ത് ആകെ മരണം 613 ആയി.ഇതില്‍ 5321 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 628 പേരുടെ ഉറവിടം വ്യക്തമല്ല.3168 പേര്‍ക്ക് രോഗമുക്തി ഉണ്ടായി

📰✍🏻രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം -875

കൊല്ലം -440

പത്തനംതിട്ട -189

ഇടുക്കി -151

കോട്ടയം -341

ആലപ്പുഴ -453

എറണാകുളം -590

മലപ്പുറം -763

പാലക്കാട് -353 .

തൃശൂര്‍ -474 .

കണ്ണൂര്‍-406 .

വയനാട് -106 .

കോഴിക്കോട് -883 .

കാസര്‍കോട് -300 .

📰✍🏻 സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷം എന്‍ഐഎ വി​ട്ട​യ​ച്ചു. ഒ​മ്ബ​തു​മ​ണി​ക്കൂ​ര്‍ ചോ​ദ്യം​ചെ​യ്ത​ശേ​ഷ​മാ​ണ് ശി​വ​ശ​ങ്ക​റി​നെ വി​ട്ട​യ​ച്ച​ത്. കേ​സി​ലെ ര​ണ്ടാം പ്ര​തി സ്വ​പ്ന സു​രേ​ഷി​നൊ​പ്പ​മി​രു​ത്തി​യാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ല്‍.

📰✍🏻കര്‍ഷക വിരുദ്ധ ബില്ലുകള്‍ക്കെതിരെ 150ലധികം കര്‍ഷക സംഘടനകളുടെ ദേശീയ കൂട്ടായ്മയായ അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്​ച രാജ്യവ്യാപക ബന്ദും പ്രതിഷേധ സമരങ്ങളും സംഘടിപ്പിക്കും

📰✍🏻പാലാരിവട്ടംപാലം പൊളിച്ചുപണിയാന്‍ സമ്മതമറിയിച്ച്‌ ഇ ശ്രീധരന്‍ സര്‍ക്കാരിന് ഔദ്യോഗികമായി കത്ത് നല്‍കി. പാലാരിവട്ടം പാലം പൊളിച്ചുപണിയാനായി ഡിഎംആര്‍സിക്ക് സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. 

📰✍🏻തമിഴ്‌നാട്ടില്‍ 5,692 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 5,63,691 ആയി. 5,470 പേരാണ് രോഗ മുക്തി നേടിയത്. സംസ്ഥാനത്ത് 66 പേര്‍ മരിച്ചു. ഇതോടെ മൊത്തം മരിച്ചവരുടെ എണ്ണം 9,076 ആയി. 5,08,210 പേര്‍ക്ക് ആണ് രോഗ മുക്തി. 46,405 ആക്ടീവ് കേസുകള്‍.

📰✍🏻മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചത് 19,164 പേര്‍ക്ക് ആണ്. 459 പേരാണ് സംസ്ഥാനത്ത് മരിച്ചത്. 17,184 പേര്‍ക്കാണ് രോഗ മുക്തി. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 12,82,963 ആയി. 9,73,214 കപേര്‍ക്കാണ് ഇതുവരെയുള്ള രോഗ മുക്തി. 2,74,993 ആക്ടീവ് കേസുകള്‍. കോവിഡ് ബാധിച്ച്‌ മഹാരാഷ്ട്രയില്‍ ഇതുവരെയായി 34,345 പേര്‍ മരിച്ചു.

📰✍🏻ബംഗളൂരു കലാപത്തിന്റെ ഗൂഢാലോചന നടത്തിയവരിലെ പ്രധാനകണ്ണിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. പ്രധാന ഗൂഢാലോചനക്കാരനായ 44 വയസുള്ള സയ്യീദ് സാദ്ദിഖ് അലി ആണ് പിടിയിലായത്. ഓഗസ്റ്റ് 11ന് രാത്രിയാണ് മുഹമ്മദ് നബിയെ അപമാനിക്കുന്ന തരത്തിലെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്

📰✍🏻​ ഇട​തു​മു​ന്ന​ണി​യി​ലെ തി​രു​ത്ത​ല്‍ ശ​ക്തി​യാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന സി​പി​ഐ ഇ​പ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ എ​ല്ലാ ക്ര​മ​ക്കേ​ടു​ക​ള്‍​ക്കും മം​ഗ​ള​പ​ത്രം എ​ഴു​തു​ക​യാ​ണോ​യെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍.

📰✍🏻കശ്മീരികള്‍ക്ക് ഇന്ത്യാക്കാരാണെന്ന തോന്നല്‍ നഷ്ടമായെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള. 

📰✍🏻ശ്രീനഗറില്‍ അഭിഭാഷകനെ വീടിനുള്ളില്‍ വെടിയേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. സംഭവം തീവ്രവാദി ആക്രമണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു

📰✍🏻കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്ന്​ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ 14,000 കോ​ടി​യോ​ളം രൂ​പ വെ​ട്ടി​ക്കു​റ​വ്​ വ​രു​ത്തി. സ​ര്‍​ക്കാ​റി​െന്‍റ വ​രു​മാ​നം കു​ത്ത​നെ കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം വ​ര്‍​ഷ​ത്തെ വെ​ട്ടി​ക്കു​റ​വ്​ സം​സ്ഥാ​ന​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കും.

📰✍🏻മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി) തന്റെ ബംഗ്ലാവിന്റെ ഒരു ഭാഗം ഇടിച്ചുനിരത്തിയ സംഭവത്തില്‍ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടി കങ്കണ റനൗട്ട് സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ ബോംബെ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും

📰✍🏻തമിഴ്‌നാട്ടില്‍ പത്ത് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകള്‍ക്ക് ഒക്ടോബര്‍ ഒന്നുമുതല്‍ സ്കൂളുകള്‍ തുറക്കാന്‍ അനുമതി. 

📰✍🏻ജമ്മു കാശ്‌മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. അവന്തിപോറയിലെ മഗമയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല

📰✍🏻കൊവിഡ് പ്രതിസന്ധിയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭക്ഷ്യകിറ്റ് വിതരണം ഇന്ന് മുതല്‍ വീണ്ടും തുടങ്ങും. 350 രൂപയോളം വിലവരുന്ന 8 ഇനങ്ങളാണ് ഈ മാസത്തെ ഭക്ഷ്യക്കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

📰✍🏻നടിയെ ആക്രമിച്ച കേസില്‍ സാക്ഷികള്‍ക്കെതിരെ പരസ്യപ്രസ്താന നടത്തിയതിന് നടിയും നിര്‍മ്മാതാവുമായ റിമ കല്ലിങ്കല്‍ അടക്കമുള്ള സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ കോടതിയുടെ നോട്ടീസ്.

📰✍🏻സം​​​സ്ഥാ​​​ന എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​(കീം)യി​​​ല്‍ കോ​​​ട്ട​​​യം തെ​​​ള്ള​​​കം അ​​​ബാ​​​ദ് റോ​​​യ​​​ല്‍ ഗാ​​​ര്‍​ഡ​​​നി​​​ല്‍ കെ.​​​എ​​​സ്. വ​​​രു​​​ണി​​​ന് ഒ​​​ന്നാം റാ​​​ങ്ക്. (സ്കോ​​​ര്‍ 593.6776). ക​​​ണ്ണൂ​​​ര്‍ മാ​​​ത​​​മം​​​ഗ​​​ലം ഗോ​​​കു​​​ല​​​ത്തി​​​ല്‍ ടി.​​​കെ. ഗോ​​​കു​​​ല്‍ ഗോ​​​വി​​​ന്ദ് (591.9297) ര​​​ണ്ടും മ​​​ല​​​പ്പു​​​റം മു​​​സി​​​ലി​​​യാ​​​ര്‍ അ​​​ങ്ങാ​​​ടി ത​​​യ്യി​​​ല്‍ പി.​​​നി​​​യാ​​​സ്മോ​​​ന്‍ (585.4389) മൂ​​​ന്നാം റാ​​​ങ്കും നേ​​​ടി.

ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി ഡോ.​​​കെ.​​​ടി. ജ​​​ലീ​​​ല്‍ ഓ​​​ണ്‍ ലൈ​​​നാ​​​യാ​​​ണ് റാ​​​ങ്ക് പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യ​​​ത്.

📰✍🏻ആരോപണങ്ങളെ ഭയന്ന് വികസന പദ്ധതികള്‍ ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

📰✍🏻ഇടതുമുന്നണിയുമായി യോജിച്ച്‌ മുന്നോട്ടുപോകാനുള്ള കേരള കോണ്‍ഗ്രസ്‌ (എം) ജോസ്‌ കെ. മാണി വിഭാഗത്തിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച്‌ പാര്‍ട്ടി ഉന്നതാധികാര സമിതിയംഗവും മുന്‍ എം.എല്‍.എയുമായ ജോസഫ്‌ എം. പുതുശേരി ജോസഫ്‌ പക്ഷത്തേക്ക്‌. 

📰✍🏻പൗരത്വഭേദഗതി നിയമത്തിന് എതിരെ കേരള സര്‍ക്കാര്‍ ഫയല്‍ ചെയ്ത ഒറിജിനല്‍സ്യൂട്ടില്‍ ആവശ്യമായ തുടര് നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു

📰✍🏻കോ​​​ള​​​ജ് അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ഏ​​​ഴാം ശ​​​മ്ബ​​​ള പ​​​രി​​​ഷ്‌​​​ക​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി കേ​​​ര​​​ള പ്രൈ​​​വ​​​റ്റ് കോ​​ള​​​ജ് ടീ​​​ച്ചേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ന​​​ല്‍​കി​​​യ നി​​​വേ​​​ദ​​​നം പ​​​രി​​​ഗ​​​ണി​​​ച്ച്‌ സ​​​ര്‍​ക്കാ​​​ര്‍ മൂ​​​ന്നു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ ഉ​​​ചി​​​ത​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​ശി​​​ച്ചു. 

📰✍🏻ഡല്‍ഹി കലാപ കേസില്‍ ഉമര്‍ ഖാലിദിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി. ഒക്ടോബര്‍ 22 വരെയാണ് കാലാവധി നീട്ടിയത്

 

വിദേശ വാർത്തകൾ

📰✈️ഇന്ത്യന്‍ പ്രദേശങ്ങളായ ലിപുലേഖ്, ലിംപിയാധുര, കാലാപാനി എന്നീ പ്രദേശങ്ങള്‍ ഭൂപടത്തിലാക്കിയതിന് പിന്നാലെ സെന്‍സസും നടത്താന്‍ ഒരുങ്ങി നേപ്പാള്‍

📰✈️റഷ്യയുടെ കൊവിഡ് വാക്സിന്‍ നഗരത്തില്‍ വിതരണം ചെയ്യാന്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍

📰✈️വന്ദേഭാരത്​ മിഷന്റെ ഭാഗമായി ഒക്​ടോബറില്‍ ഒമാനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഒക്​ടോബര്‍ ഒന്നു മുതല്‍ 24 വരെ നീളുന്ന അടുത്ത ഘട്ടത്തില്‍ മൊത്തം 70 സര്‍വീസുകളാണ്​ വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക്​ ഉണ്ടാവുക.

📰✈️വിഖ്യാത ബ്രിട്ടീഷ് – അമേരിക്കന്‍ പത്രപ്രവര്‍ത്തകനും അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലെ ഇതിഹാസവുമായ സര്‍ ഹാരോള്‍ഡ് ഇവാന്‍സ് (92) അന്തരിച്ചു. 

📰✈️ഇന്തോ- അമേരിക്കന്‍സ് രാജ്യത്തിന്റെ സാമ്ബത്തിക ഉന്നതിയില്‍ സുപ്രധാന പങ്കുവഹിച്ചെന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും മുന്‍ വൈസ് പ്രസിഡന്റുമായ ജോ ബൈഡന്‍. 

📰✈️അമേരിക്കയിലെ കെന്റക്കി സംസ്ഥാനത്ത് ആഫ്രോ-അമേരിക്കന്‍ വംശജ ബ്രിയോണ ടെയ്ലര്‍ ലൂയിസ്‌വില്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കുറ്റംചുമത്താന്‍ കോടതി വിസമ്മതിച്ചതിനെ തുടര്‍ന്ന് അമേരിക്കയില്‍ വന്‍ പ്രതിഷേധം. 

📰✈️​ന​വം​ബ​റി​ല്‍​ ​ന​ട​ക്കു​ന്ന​ ​പ്ര​സി​ഡ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പി​ല്‍​ ​പ​രാ​ജ​യ​പ്പെ​ട്ടാ​ല്‍​ ​സു​ഗ​മ​മാ​യ​ ​അ​ധി​കാ​ര​ ​കൈ​മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്ന​ ​സൂ​ച​ന​ ​ന​ല്‍​കി​ ​പ്ര​സി​ഡ​ന്റ് ​ഡൊ​ണാ​ള്‍​ഡ് ​ട്രം​പ്.

📰✈️ഐക്യരാഷ്ട്ര സംഘടനയുടെ 75–-ാം വാര്‍ഷിക പൊതുസഭാ സമ്മേളനത്തില്‍ അമേരിക്കന്‍ ധാര്‍ഷ്ട്യത്തിനെതിരെ ആഫ്രിക്കന്‍ രാജ്യങ്ങള്‍ ശബ്ദമുയര്‍ത്തി

📰✈️ഒമാനിലെത്തുന്നവര്‍ക്ക് 30 ദിവസത്തെ കൊവിഡ് ചികിത്സയ്ക്കുള്ള ഇന്‍ഷുറന്‍സ് നിര്‍ബന്ധം. അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തന്നെ പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും ഒമാന്‍ സുപ്രിം കമ്മറ്റി.

📰✈️ഐക്യരാഷ്​ട്രസഭ രൂപവത്​കരിച്ച സാഹചര്യത്തില്‍ നിന്ന്​ ലോകം മാറിയെന്നും രക്ഷാസമിതി വിപുലീകരിക്കണമെന്നും ആവശ്യ​പ്പെട്ട്​ ഇന്ത്യ, ജപ്പാന്‍, ജര്‍മനി, ബ്രസീല്‍ എന്നീ രാഷ്​ട്രങ്ങള്‍ ഉള്‍പ്പെട്ട ജി4 രംഗത്ത്

📰✈️ആരോഗ്യ മേഖലയില്‍ കേരളം ചെയ്യുന്ന വിശ്രമമില്ലാത്ത സേവനങ്ങള്‍ക്ക് വീണ്ടും അംഗീകാരവുമായി ഐക്യരാഷ്ട്രസഭ.

ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രത്തിനുള്ള അവാര്‍ഡ് ആണ് കേരളത്തിന് ലഭിച്ചത് . 

📰✈️ഒരു കോവിഡ്​ വാക്​സിനും ഫലപ്രാപ്​തി തെളിയിച്ചിട്ടില്ലെന്ന്​ ലോകാരോഗ്യ സംഘടന.

📰✈️കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് വ്യക്തമാക്കി ഇസ്രായേല്‍. വെള്ളിയാഴ്ച മുതല്‍ ഏര്‍പ്പെടുത്തുന്ന കര്‍ശന നിയന്ത്രണങ്ങള്‍ പ്രധാന ജൂത അവധി ദിനമായ ഒക്ടോബര്‍ 10ന് വൈകീട്ടുവരെ നീളുമെന്നാണ് റിപ്പോര്‍ട്ടുകള്‍

 

കായിക വാർത്തകൾ

📰⚽ യുറോപ്പാ ലീഗിൽ ടോട്ടൻഹാം, എസി മിലാൻ, ബേസൽ ടീമുകൾക്ക് ജയം

📰🏏 ഐ പി എല്ലിൽ ബംഗലൂരുവിനെതിരെ പഞ്ചാബിന് ജയം, കെ എൽ രാഹുലിന് വെടിക്കെട്ട് സെഞ്ചുറി

📰⚽ ലീഗ് കപ്പിൽ ആർസനൽ, ചെൽസി , ആസ്റ്റൺ വില്ല, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ ടീമുകൾക്ക് ജയം

📰⚽ചാംപ്യന്‍സ് ലീഗിനു പിന്നാലെ യുവേഫാ സൂപ്പര്‍ കപ്പും ബയേണ്‍ മ്യൂണിക്ക് സ്വന്തമാക്കി. യൂറോപ്പാ ലീഗ് ജേതാക്കളായ സെവിയ്യയെ എക്സ്ട്രാ ടൈമിലേക്ക് കടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് വിജയം പിറന്നത്

📰⚽ലൂയിസ് സുവാരേസ് ബാഴ്സലോണ വിട്ട് അത്‌ലറ്റിക്കോ മാഡ്രിഡിലെത്തി

📰⚽എ സി മിലാന്‍ സ്‌ട്രൈക്കര്‍ സാള്‍ട്ടണ്‍ ഇബ്രാഹിമോവിച്ചിന് കൊവിഡ് സ്ഥിരീകരിച്ചു

📰🏏 ഓസ്ട്രേലിയയുടെ മുന്‍ ക്രിക്കറ്റ് താരവും പരിശീലകനും കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ് അന്തരിച്ചു. യു.എ.ഇയില്‍ നടക്കുന്ന ഐ.പി.എല്ലിന്റെ കമന്റേറ്ററായി മുംബൈയിലുണ്ടായിരുന്ന ഡീന്‍ ജോണ്‍സ് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. 59 വയസ്സായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here