ഒന്‍പതു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍.ഐ.എ വിട്ടയച്ചു. കൊച്ചി എന്‍.ഐ.എ ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. സ്വര്‍ണ കടത്ത് കേസില്‍ സംശയത്തിന്റെ നിഴലിലായ എം.ശിവശങ്കറിനെ കസ്റ്റംസ് അധികൃതരാണ് ആദ്യം ചോദ്യം ചെയിതത്.
ഇത് മൂന്നാം തവണയാണ് എന്‍.ഐ.എ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. എന്‍.ഐ.എ ശേഖരിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.ജൂലൈ 14 ന് വൈകിട്ട് 5.30ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ 15ന് പുലര്‍ച്ചെ 2.15 വരെ നീണ്ടുനിന്നു. പിന്നീട് എന്‍.ഐ.എയുടെ ഊഴമായിരുന്നു
ജൂലൈ 23ന് തിരുവനന്തപുരത്ത് വെച്ചാണ് എന്‍.ഐ.എ അന്വേഷണ സംഘം ആദ്യമായി ചോദ്യം ചെയ്തത്. അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടുനിന്നു. തുടര്‍ന്ന് ജൂലൈ 27നും 28 നും തുടര്‍ച്ചയായ രണ്ടു ദിവസങ്ങള്‍ നെടുനീളന്‍ ചോദ്യം ചെയ്യലാണ് എന്‍ഐഎ നടത്തിയത്.
ആദ്യ ദിവസം ഒമ്ബതു മണിക്കൂറും രണ്ടാമത്തെ ദിവസം പത്തരമണിക്കൂറും ചോദ്യം ചെയ്യല്‍ നീണ്ടു. ഉത്തരങ്ങളില്‍ മതിയായ വ്യക്തത വരാതെ വന്നതോടെയാണ് എന്‍ഐഎ ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് വിളിച്ച് വരുത്തിയത്.