
ന്യൂഡല്‍ഹി: ഇതിനോടകം രാജ്യത്ത് 1.54 കോടിയിലധികം കോവിഡ്-19 വൈറസ് പരിശോധനകള്‍ നടത്തിയതായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) റിപ്പോർട്ട്. രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 3,52,801 സാമ്പിളുകള്‍ പരിശോധിച്ചുവെന്നും ഐസിഎംആര്‍ അറിയിച്ചു.
ഐസിഎംആര്‍ കണക്കനുസരിച്ച് ജൂലൈ 23 വരെ 1,54,28,170 സാമ്പിളുകളാണ് പരിശോധിച്ചത്. വ്യാഴാഴ്ച മാത്രം 3,52,801 സാമ്പിളുകള്‍ പരിശോധിച്ചെന്നും ഐസിഎംആറിന്റെ ബുള്ളറ്റിനില്‍ പറയുന്നു.