ന്യൂഡൽഹി: വാൽവുള്ള എൻ95 മാസ്ക് ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്ന് ആരോഗ്യമന്ത്രാലയം. ഇതൊഴിവാക്കാൻ നിർദേശിച്ചു ഹെൽത്ത് സർവീസസ് ഡയറക്ടർ ജനറൽ സംസ്ഥാനങ്ങൾക്കു കത്തു നൽകിട്ടുണ്ട്.
വാൽവുള്ള മാസ്ക് ഉപയോഗിക്കുന്നവർ ശ്വസിക്കുമ്പോൾ വായു ശുദ്ധീകരിച്ച് ഉള്ളിലെത്തുമെങ്കിലും പുറന്തള്ളുന്ന വായു അപകടകരമാകാം. പുറന്തള്ളുന്ന വായു ശുദ്ധീകരിക്കാൻ വാൽവിനു കഴിയില്ല. മാസ്‌ക് ഉപയോഗിക്കുന്നയാൾ കോവിഡ് ബാധിതനെങ്കിൽ പുറന്തള്ളുന്ന വായുവിലൂടെ വൈറസ് വ്യാപിക്കാൻ സാധ്യതയുണ്ട്.
സുരക്ഷിത സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർക്കാണ് ഇത്തരം മാസ്ക് ഉപയോഗിക്കാൻ അനുവാദമുള്ളത്. മറ്റുള്ളവർ സാധാരണ മാസ്ക്കാണ് ഉപയോഗിക്കേണ്ടത്.