ഇടുക്കി: കട്ടപ്പന നരിയംപാറ പീഡനക്കേസിലെ പ്രതി മനു മനോജ് ജയിലില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജയില്‍ അധികൃതര്‍ക്കെതിരെ ശക്തമായ ആരോപണവുമായി ബന്ധുക്കള്‍.
മനുവിനെ ജയില്‍ ജീവനക്കാര്‍ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് പിതാവ് ആരോപിച്ചു. മനുവും പെണ്‍കുട്ടിയും പ്രണയത്തില്‍ ആയിരുന്നുവെന്നും പെണ്‍കുട്ടിയുടെ ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥന്‍ ഇടപെട്ട് കേസ് നല്‍കുകയായിരുന്നു എന്നും പിതാവ് മനോജ് പറഞ്ഞു.
‘ബിജെപിയുടെ നവമാധ്യമങ്ങളിലെ പ്രചാരണത്തില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്’. മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും മനോജ് പറഞ്ഞു.
കേസിലെ റിമാന്‍ഡില്‍ കഴിയവേയാണ് കഴിഞ്ഞ ദിവസം മനു തൂങ്ങി മരിച്ചത്.മനുവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടക്കും.