മലപ്പുറം: കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. നന്നമുക്ക് സ്വദേശി അബൂബക്കർ (55) ആണ് മരിച്ചത്. വിദേശത്തുനിന്നും എത്തിയ ഇയാൾ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. 12 ദിവസം മുമ്പാണ് ഇയാൾ വിദേശത്തുനിന്നും എത്തിയത്.
ഇയാളുടെ സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം വന്നതിനുശേഷം സംസ്കാരം സംബന്ധിച്ച് തീരുമാനമാകും.