ബംഗളൂരു: കോവിഡ് രോഗികളെ ഉള്ളിലാക്കി വീട് പുറത്തുനിന്നും പൂട്ടിയ സംഭവത്തിൽ ബംഗളൂരു നഗരസഭാ അധികൃതർ മാപ്പ് പറഞ്ഞു. ബംഗളൂരുവിലെ ദോംലുരിലായിരുന്നു സംഭവം. ഫ്ളാറ്റിലെ രണ്ട് വീടുകളാണ് നഗരസഭ അലൂമിനിയം ഷീറ്റ് ഉപയോഗിച്ച് പുറത്തുനിന്നും അടച്ചത്.
ഒരു വീടിനുള്ളിൽ സ്ത്രീയും രണ്ട് കുട്ടികളുമാണ് ഉണ്ടായിരുന്നത്. മറ്റൊന്നിൽ പ്രായമായ ദമ്പതികളുമായിരുന്നു താമസിച്ചിരുന്നത്. സംഭവം വിവാദമായതിനെ തുടർന്ന് വ്യാഴാഴ്ച വൈകുന്നേരത്തോടെ ഷീറ്റുകൾ മാറ്റിയിരുന്നു.
സംഭവത്തിൽ ബ്രഹാത് ബംഗളൂരു മഹാനഗര പാലിക കമ്മീഷണർ എൻ. മഞ്ജുനാഥ പ്രസാദ് മാപ്പ് ചോദിച്ചു. നഗരസഭയിലെ ഉദ്യോഗസ്ഥർക്ക് പറ്റിയ വീഴ്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.