നിയന്ത്രണ രേഖയിൽ വീണ്ടും പാക് വെടിവയ്പ്പ്;തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

0
8
ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ (എൽ‌ഒ‌സി) പ്രകോപനമില്ലാതെ വെടിവയ്പ്പ് തുടർന്ന് പാകിസ്ഥാൻ. കുപ്‌വാര , പൂഞ്ച് ജില്ലകളിലാണ് വെടിനിർത്തൽ ലംഘനങ്ങൾ നടന്നത്. പൂഞ്ച് സെക്ടറിൽ ഇതാദ്യമായാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത്. പ്രകോനമില്ലാതെയായിരുന്നു ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ സൈനികർ വെടിയുതിർത്തത്. ഇതോടെ ബി.എസ്.എഫ് തിരിച്ചടിച്ചു.

പുഞ്ച് സെക്ടറിൽ സമീപകാലത്ത് ആദ്യമായാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത്. കഴിഞ്ഞ ദിവസവും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. റാംപുര്‍, തുഗ്മാരി സെക്ടറുകളിൽ ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച രാവിലെയുമായാണ് പാക് പ്രകോപനമുണ്ടായത്.

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം സിന്ധു നദീ ജല കരാർ മരവിപ്പിച്ചതടക്കുമുള്ള കടുത്ത നടപടികളാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ സ്വീകരിച്ചുവരുന്നത്. ഇതിന് ശേഷം നാലാമത്തെത്തവണയാണ് പാകിസ്ഥാൻ വെടിനിർത്തൽ ലംഘിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here