പാംഗിൻ: അരുണാചൽ പ്രദേശിലെ പാംഗിനു സമീപം നേരിയ ഭൂചലം. റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് അനുഭവപ്പെട്ടത്. ഞായറാഴ്ച രാത്രി 10.10നായിരുന്നു ഭൂചലനം ഉണ്ടായത്.
പാംഗിനിൽ നിന്ന് 306 കിലോമീറ്റർ വടക്ക് ആണ് ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഏജൻസി അറിയിച്ചു. ഉപരിതലത്തിൽനിന്ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂകന്പം ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാഷനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.