ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കോവിഡ് ചികിത്സാ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന ബാലികയെ മറ്റൊരു കോവിഡ് രോഗി പീഡിപ്പിച്ചു. സൗത്ത് ഡൽഹിയിലെ ഛത്താർപുരിലായിരുന്നു സംഭവം.
ജൂലൈ 15 രാത്രിയിലായിരുന്നു സംഭവം. രാത്രിയിൽ ശുചിമുറിയിൽ പോകുമ്പോൾ പതിനാലുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ 19 കാരനായ പ്രതിയേയും അയാളുടെ കൂട്ടാളിയേയും പോലീസ് അറസ്റ്റ് ചെയ്തു