എറണാകുളം: സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായിരുന്ന എം. നാരായണന്‍ നിര്യാതനായി. കൊവിഡ് ബാധിച്ച് എറണാകുളം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ അഞ്ചോടെയാണ് മരിച്ചത്.
രണ്ടു തവണ കുഴല്‍മന്ദം എംഎല്‍എ ആയിയിരുന്നു നാരായണന്‍. ദീര്‍ഘകാലം സിപിഐഎം പാലക്കാട് ഏരിയ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. നിലവില്‍ ഏരിയ കമ്മിറ്റിയംഗമായിരുന്നു. കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റിയംഗവും പാലക്കാട് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ചെയര്‍മാനുമാണ് ഇദ്ദേഹം.