വിമാനത്തിൽ പ്രതിഷേധം കെ.എസ്.ശബരീനാഥൻ അറസ്റ്റിൽ

0
73

തിരുവനന്തപുരം• മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധം നടത്തിയ കേസിൽ മുന്‍ എംഎല്‍എ കെ.എസ്.ശബരീനാഥന്‍ അറസ്റ്റിൽ. പ്രതിഷേധം നേതൃത്വത്തിന്റെ അറിവോടെയെന്നും പ്രതിഷേധത്തിനുശേഷം വിവരം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചെന്നും ശബരീനാഥന്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്ന് ശബരിനാഥനെ ശംഖുമുഖം എസിപിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു.

ഗ്രൂപ്പുതലത്തിലെ പോരിനെ തുടർന്ന് യൂത്ത് കോൺഗ്രസിന്റെ‌ ഔദ്യോഗിക വാട്സാപ് ചാറ്റ് ചോർന്നതാണു വിവാദമായത്. ഇതിൽ വിമാനത്തിൽ കരിങ്കൊടി പ്രതിഷേധം നടത്താവുന്നതാണെന്ന തരത്തിൽ ശബരീനാഥൻ ആശയം പങ്കുവച്ചിരുന്നു. ഇതിന്റെ സ്ക്രീൻഷോട്ടുകളടക്കം ചോർന്നതോടെ സംസ്ഥാന നേതൃത്വം വെട്ടിലായി. പ്രതിഷേധത്തെ കുറിച്ച് േനതൃത്വത്തിന് അറിവില്ലെന്നായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ അന്നു പറഞ്ഞത്. ചാറ്റ് ചോർന്നതിൽ അതൃപ്തി പ്രകടിപ്പിച്ച നേതൃത്വം അന്വേഷണവും തുടങ്ങി.

ജൂണ്‍ 12നു മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ഇന്‍ഡിഗോ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തപ്പോൾ ഉണ്ടായ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വലിയതുറ പൊലീസ് വധശ്രമം ഉള്‍പ്പെടെ വകുപ്പുകളിലാണു കേസ് എടുത്തത്. തലശ്ശേരി സ്വദേശി ഫര്‍സീന്‍ മജീദ്, പട്ടന്നൂര്‍ സ്വദേശി ആര്‍.കെ.നവീന്‍ കുമാർ എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here