ലൈസ് പാക്കറ്റിലെ ചതിയെക്കുറിച്ച് പറഞ്ഞ് യുവാവ്… വീഡിയോ വൈറൽ

0
93

ഉത്പന്നങ്ങളുടെ അളവില്‍ കൃത്രിമം വരുത്തുകയെന്നത് നിരവധി കമ്പനികൾ ചെയ്യുന്ന തന്ത്രമാണ്. ലാഭത്തില്‍ കുറവ് സംഭവിക്കാതിരിക്കാൻ- ഉത്പാദനച്ചിലവ് കൂടുമ്പോഴാണ് കമ്പനികള്‍ ഇത്തരം കാര്യങ്ങൾ ചെയ്യാറ്. ഉപഭോക്താക്കള്‍ക്ക് പെട്ടെന്ന് മനസിലാകാത്ത രീതിയിലാണ് ഉത്പന്നത്തിന്‍റെ അളവില്‍ കുറവ് വരുത്തുക.

അത്തരത്തില്‍ അളവ് കുറച്ച ഒരു ലേയ്സ് പാക്കറ്റിന്‍റെ പരിതാപകരമായ അവസ്ഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ലൈസ് പാക്കറ്റ് വാങ്ങിയ ഒരു ഉപഭോക്താവാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ലൈസ് വാങ്ങിയപ്പോൾ തന്നെ സംശയം തോന്നി ഇതോടെയാണ് പാക്കറ്റ് തുറക്കുന്നത് വീഡിയോ എടുക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറയുന്നു. ദിവ്യാൻഷു കാശ്യപ് എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചത്.

അഞ്ച് രൂപയുടെ ഒരു ലേയ്സ് പാക്കറ്റാണ് വാങ്ങിയത്. 25 ശതമാനം ‘എക്സ്ട്രാ’ എന്ന ഓഫറെല്ലാം പാക്കറ്റിൽ കാണാം. എന്നാൽ പാക്കറ്റ് തുറന്നപ്പോൾ കാണുന്നതോ, വലിയ രണ്ടേ രണ്ട് ചിപ്സ് മാത്രം. ഇത് ഉപഭോക്താക്കളോട് കാണിക്കുന്ന വഞ്ചനയാണെന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് പ്രതികരണം അറിയിച്ച് കമന്‍റ് ചെയ്തിരിക്കുന്നത്. ധാരാളം പേര്‍ ഈ വീഡിയോ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.

നിര്‍മ്മാതാക്കളായ കമ്പനികളെ കൂടി ടാഗ് ചെയ്താണ് അദ്ദേഹം വീഡിയോ എക്സില്‍ പങ്കുവച്ചിരിക്കുന്നത്. ധാരാളം പേര്‍ സമാനമായ ഇങ്ങനെയുള്ള അനുഭവങ്ങള്‍ വീഡിയോയ്ക്ക് താഴെ പങ്കുവയ്ക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here