പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ്പൂര്‍ണ്ണമായും ഡിജിറ്റല്‍(Digital) രൂപത്തിലേക്ക് മാറ്റാന്‍ നടപടിയുമായി കുവൈറ്റ്(Kuwait) ആഭ്യന്തര മന്ത്രാലയം. ഇതിനായി കുവൈറ്റ് ജനറല്‍ ട്രാഫിക് വകുപ്പിന് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധി ഒരു വര്‍ഷം ആക്കുന്നതിനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയതിന്റെ തുടര്‍ച്ചയായാണ് ഈ നടപടി.
പ്രവാസികള്‍ക്ക് ആവശ്യമെങ്കില്‍ കാലാവധി പുതുക്കി നല്‍കുന്നതിനും മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രവാസി ഡ്രൈവിംഗ് ലൈസന്‍സുകള്‍ സമ്പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ പുറത്തിറക്കുന്നത്.ഇത്തരം ലൈസന്‍സുകള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കില്‍ സഹെല്‍ ആപ്പ് എന്നിവയിലൂടെ പുതുക്കാവുന്നതാണ്.
കുവൈറ്റ് ആഭ്യന്തര വകുപ്പ് മന്ത്രി ഷെയ്ഖ് തലാല്‍ അല്‍ ഖാലിദാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. മന്ത്രിസഭാ തീരുമാനം ഡിസംബര്‍ 10 മുതല്‍ കുവൈറ്റില്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. നേരത്തെ സൗദി അറേബ്യയില്‍ സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ അനുമതി നൽകിയിരുന്നു.
ഒരു വര്‍ഷത്തേക്കാണ് രാജ്യത്ത് വാഹനം ഓടിക്കുന്നതിന് വിദേശികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. സൗദി ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് ആണ് ഇത് സംബന്ധിച്ച നിർണായക പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് പ്രവേശിക്കുന്ന തീയതി മുതല്‍ ഒരു വര്‍ഷത്തേക്കോ അല്ലെങ്കില്‍ ലൈസന്‍സ് കാലഹരണപ്പെടുന്ന തീയതി വരെയോ വാഹനം ഓടിക്കാമെന്നാണ് ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റിന്റെ അറിയിപ്പ്.