കൊൽക്കത്ത : ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബിസിസിഐ പ്രസിഡന്റും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. വുഡ് ലാൻഡ് ആസ്‌പത്രിയിലായിരുന്നു അദ്ദേഹം ചികിത്സ തേടിയിരുന്നത്. താൻ പൂർണ്ണ ആരോഗ്യവാനാണെന്ന് അദ്ദേഹം പറഞ്ഞു. ആരാധകർക്കും നന്ദി പറഞ്ഞ ഗാംഗുലി താൻ ഉടനെ സജീവമാകുമെന്നു വ്യക്തമാക്കി.
ഇപ്പോൾ ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ബ്രിസ്ബേനിൽ നടക്കുന്ന അവസാന ടെസ്റ്റ് ബഹിഷ്കരിക്കാനുള്ള ആലോചനയിലാണ്. കടുത്ത ക്വാറന്റീൻ വ്യവസ്ഥകൾ കൊണ്ടുവന്നാൽ കളി അവസാനിപ്പിച്ച് മടങ്ങാനാണ് പരിപാടി. ഇക്കാര്യത്തിൽ ഗാംഗുലിയുടെ തീരുമാനം നിർണായകമാണ്. മറ്റു പ്രശ്നങ്ങളില്ലെങ്കിൽ ഗാംഗുലി ഓസ്ട്രേലിയയ്ക്ക് പോയേക്കും.