അവിവാഹിതരായ അമ്മമാർക്ക് പ്രതിമാസം 2,000രൂപ ; പദ്ധതിയ്ക്ക് 3.03 കോടിയുടെ അനുമതി

0
79

തിരുവനന്തപുരം : സംസ്ഥാനത്തെ അവിവാഹിതരായ അമ്മമാരുടെ ക്ഷേമത്തിനായി ആരംഭിച്ച സാമൂഹ്യ സുരക്ഷ മിഷന്റെ ‘സ്നേഹസ്പര്‍ശം’ പദ്ധതിയ്ക്ക് ധനകാര്യ വകുപ്പ് 3,03,48,000 രൂപയുടെ അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ .

പ്രതിമാസം 1000 രൂപ അനുവദിച്ചു വന്ന ധനസഹായം 2000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു.തുടക്കത്തിൽ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട അവിവാഹിതരായ അമ്മമാര്‍ക്ക് മാത്രമുണ്ടായിരുന്ന ഈ ആനുകൂല്യം മറ്റ് വിവാഹിതരല്ലാത്ത അഗതികളായ അമ്മമാര്‍ക്കും ലഭിക്കുന്ന രീതിയില്‍ പിന്നീട് ഭേദഗതി വരുത്തുകയായിരുന്നു.

ചൂഷണത്തിന് വിധേയരായി അവിവാഹിത അവസ്ഥയില്‍ അമ്മമാരാകുന്നവര്‍ സമൂഹത്തില്‍ ഒറ്റപ്പെട്ട് ജീവിക്കേണ്ടി വരുന്നു. ഇത്തരക്കാര്‍ക്ക് ദൈനംദിന ജീവിതത്തിന് ആവശ്യമായ സാമ്പത്തിക സഹായം നല്‍കി ഇവരെ പുനരധിവസിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരുന്ന പദ്ധതിയാണ് ‘സ്നേഹസ്പര്‍ശം’

l

LEAVE A REPLY

Please enter your comment!
Please enter your name here