കത്തോലിക്കാ സഭാ മേലധ്യക്ഷന്‍മാര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡല്‍ഹിയില്‍ ഇന്ന് രാവിലെ 11ന് ചര്‍ച്ച നടത്തും. സിബി സി ഐ തലവനും, ബോംബെ ലത്തീന്‍ അതിരൂപത അധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ഓസ്വാൾഡ് ഗ്രേഷ്യസ്, കെസിബിസി പ്രസിഡന്‍റും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ ജോര്‍ജ്ല ആലഞ്ചേരി, മലങ്കര കത്തോലിക്ക സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തുന്നത്.
ലൗ ജിഹാദ്, ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്, കർഷകർ നേരിടുന്ന ഇന്നത്തെ പ്രശ്‌നം, മതേതര പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളില്‍ സഭയുടെ പരാതികള്‍ പ്രധാനമന്ത്രിയെ അറിയിക്കും. ഭീമ കൊറേഗാവ് കേസില്‍ എന്‍ ഐ എ അറസ്റ്റു ചെയ്ത വൈദികന്‍ സ്റ്റാന്‍ സ്വാമിയുടെ മോചനത്തിനായി നിവേദനം നല്‍കും. വടക്കേ ഇന്ത്യയില്‍ ക്രൈസ്തവ സഭകള്‍ക്കുനേരെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിക്രമങ്ങളില്‍ നടപടി ആവശ്യപ്പെടും. ഇന്ത്യയിലേയ്ക്ക് മാര്‍പ്പാപ്പയെ ക്ഷണിക്കണമെന്ന് അഭ്യര്‍ഥിക്കാനും സഭാ മേലധ്യക്ഷന്മാര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ കൂടിക്കാഴ്ച്ചയ്ക്ക് വഴിയൊരുങ്ങിയത് മിസോറം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള മുന്‍കൈയ്യെടുത്തതു കൊണ്ടാണ് .