കോവിഡ് രഹിതമായിരുന്ന ലക്ഷദ്വീപിലും കോവിഡ് സ്ഥിരീകരിച്ചു

0
79
ക്വാറന്റീൻ ഒഴിവാക്കിയത് ലക്ഷദ്വീപിന് വിനയായി

ലക്ഷദ്വീപ് :    രാജ്യത്ത് കോവിഡ് രഹിതമായിരുന്ന ലക്ഷദ്വീപിലും ആദ്യ കോവിഡ് സ്ഥിരീകരിച്ചു. കവരത്തിയിലെത്തിയ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ പാചകക്കാരനാണ് രോഗം ബാധിച്ചത്. ദ്വീപിലേക്കുള്ള വരുന്നവര്‍ക്കുള്ള ക്വാറന്റീന്‍ ഒഴിവാക്കിയതിന് പിന്നാലെയാണ് ആദ്യ കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് ആഞ്ഞടിച്ചപ്പോഴും, സംസ്ഥാനഭേദമില്ലാതെ ലക്ഷദ്വീപിന് സംരക്ഷണമൊരുക്കിയ ക്വാറന്റീന്‍ വ്യവസ്ഥ ഒഴിവാക്കിയതിനെതിരെ പ്രക്ഷോഭം നടത്തി. പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ഓരോ ദ്വീപിലും നടന്ന പ്രതിഷേധം കവരത്തിയിലെ അഡ്മിനിസ്ട്രേഷന്‍ ഓഫിസിന് മുന്നിലും തിരയടിച്ചു. ക്വാറന്റീന്‍ വ്യവസ്ഥ ദ്വീപിലേക്ക് എത്തുന്നവര്‍ക്കു വേണ്ടി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ഡിസംബര്‍ അവസാനം പുതിയതി കൊണ്ടുവന്ന കോവിഡ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനാകില്ലെന്ന് ഭരണകൂടവും നിലപാടെടുത്തു. ക്വാറന്റീന്‍ വ്യവസ്ഥ ഒഴിവാക്കി രണ്ടാഴ്ചയ്ക്കുള്ളിലാണ് ലക്ഷദ്വീപിലെ ആദ്യ കോവിഡ്
സ്ഥിരീകരിച്ചത് .

LEAVE A REPLY

Please enter your comment!
Please enter your name here