വീണ്ടുമൊരു പ്രധാന ടൂര്‍ണമെന്റിന്റെ ചാമ്ബ്യന്‍പട്ടത്തിനരികില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഇടറി വീണു.
ആരും പ്രതീക്ഷിക്കാത്തിടത്തു നിന്ന് 2017ലെ ഏകദിന ലോകകപ്പ് ഫൈനല്‍വരെ കുതിച്ചെത്തി ഇന്ത്യന്‍ വനിതകള്‍ ക്രിക്കറ്റില്‍ തുടങ്ങി വച്ച വിപ്ലവം ഇപ്പോഴതിന്റെ പാരമ്യത്തിലെത്തിക്കഴിഞ്ഞു. എന്നാല്‍ ആറ് വര്‍ഷത്തിനിപ്പുറവും വലിയ ടൂര്‍ണമെന്റുകളില്‍ കിരീടത്തിനരികല്‍ കലമുടയ്ക്കുന്ന പതിവ് ഇന്ത്യയ്ക്ക് മാറ്റാനായിട്ടില്ല.
2017 ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റ ഇന്ത്യന്‍ പെണ്‍പട 2018ലെ ട്വന്റി-20 ലോകകപ്പിന്റെ സെമിയിലും ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടു. കഴിഞ്ഞ ട്വന്റി-20 ലോകകപ്പിന്റെ ഫൈനലില്‍ ഓസ്ട്രേലിയയ്ക്ക് മുന്നില്‍ അടയറവ് പറഞ്ഞു. അതിന് ശേഷം കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ മത്സരത്തിലും കംഗാരുക്കള്‍ സഞ്ചിയിലാക്കി. ഇത്തവണ ട്വന്റി-20 ലോകകപ്പ് സെമിയില്‍ വീണ്ടും ഓസ്ട്രേലിയ ഇന്ത്യയ്ക്ക് മുന്നില്‍ ബാലികേറാ മലയായി.ഇത്തവണ ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ചതിന് നിരവധിക്കാരണങ്ങളുണ്ട്.
ഫീല്‍ഡിംഗിലെ പിഴവുകളും കൈവിട്ട ക്യാച്ചുകളും.സെമിയില്‍ അഞ്ചോളം ക്യാച്ചുകള്‍ ഇന്ത്യന്‍ താരങ്ങള്‍ നിലത്തിട്ടു. സെമിയില്‍ 25-30 റണ്‍സ് വരെ തടയാമായിരുന്നു. ഷഫാലിയും റിച്ചാ ഘോഷും മികച്ച ബാറ്രര്‍മാരാണെങ്കിലും സെമിയില്‍ ഫീല്‍ഡിംഗിലും കീപ്പിംഗിലും ഇരുവരുടേയും പിഴവുകള്‍ക്ക് വലിയ വിലകൊടുക്കേണ്ടി വന്നു.
സ്മൃതി മന്ഥാന (138.5) ഒഴികെ മറ്റൊരു താരത്തിനും ഈ ടൂര്‍ണമെന്റില്‍ മികച്ച സ്ട്രൈക്ക് റേറ്റില്ല. സ്മൃതി പക്ഷേ സ്ഥിരത പുലര്‍ത്തിയില്ല. ഷഫാലി, ഹര്‍മ്മന്‍പ്രീത്,ദീപ്തി ശര്‍മ്മ,യസ്തിക ഭാട്ടിയ എന്നിവരുടെയെല്ലാം സ്ട്രൈക്ക് റേറ്റ് 110ല്‍ താഴെയായിരുന്നു. നല്ലൊരു ഫിനിഷറുടെ അഭാവം സെമിയില്‍ പ്രക
സ്പിന്നര്‍മാര്‍ പാടെ നിരാശപ്പെടുത്തി. രാജേശ്വരി ഗെയ്‌ക്‌വാദിന് ഒരുവിക്കറ്റ് പോലും കിട്ടിയില്ല. ദീപ്തിയും രാധയും മികവിലേക്കുയര്‍ന്നില്ല. പേസ് നിരയില്‍ രേണുക മാത്രം നന്നായി കളിച്ചു. എന്നാല്‍ സെമിയില്‍ സമ്മര്‍ദ്ധത്തിലായി അടിവാങ്ങിക്കൂട്ടി.
സ്മൃതി മന്ഥന വലിയ ടൂര്‍ണമെന്റുകളുടെ നോക്കൗട്ടുകളില്‍ സ്ഥിരം പരാജയപ്പെടുന്നു. ഷഫാലിയുടെ ഷോട്ട് ബാളുകള്‍ നേരിടുന്നതിലെ ദൗര്‍ബല്യം ബൗളര്‍മാര്‍ മുതലാക്കുന്നു. ബൗണ്ടറികള്‍ മാത്രം ശ്രദ്ധിച്ച് വമ്ബനടിക്ക് കൂടുതല്‍ ശ്രമിക്കുന്നതിനാല്‍ ധാരാളം ഡോട്ട് ബാളുകള്‍. ദീപ്തിയുടെ ബാറ്റിംഗ് ശൈലി ട്വന്റി-20യ്ക്ക് പറ്റിയതല്ല.
കോച്ചുമാരെ ഇടയ്ക്കിടയ്ക്ക് മാറ്റിക്കൊണ്ടിരിക്കുന്ന രീതി അവസാനിപ്പിക്കണം.
ക്യാപ്ടന്‍ ഹര്‍മ്മന്‍ പ്രീത് ഉള്‍പ്പെടെ ഒരുപിടി താരങ്ങള്‍ പൂണമായും ഫിറ്റായിരുന്നില്ല. രാധാ യാദവ്, പൂജ വസ്ട്രാക്കറുമെല്ലാം ഇതില്‍ പെടുന്നു.
ഞാന്‍ കരയുന്നത് എന്റെ രാജ്യം കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിനാലാണ് ഞാന്‍ സണ്‍ഗ്ലാസ് വച്ചിരിക്കുന്നത്. ഞങ്ങള്‍ മെച്ചപ്പെടും. ഇനിയൊരിക്കലും രാജ്യത്തെ ഇതുപോലെ നിരാശയിലേക്ക് ഞങ്ങള്‍ തള്ളിവിടില്ലെന്ന് ഉറപ്പു നല്‍കുന്നു.