ഇന്ത്യയുടെ കോവിഡ് വാക്സീൻ സൗജന്യമായി പത്തോളം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും

0
72

സുഹൃത്ത് ബന്ധമുള്ള പത്തോളം രാഷ്ട്രങ്ങള്‍ക്ക് വാക്സീന്‍ നയതന്ത്രവുമായി ഇന്ത്യ. ഇതിൽ ഒമാനും, ബഹ്റൈനും ,നേപ്പാളും ഉള്‍പ്പെടും. ഈ പത്തോളം രാജ്യങ്ങള്‍ക്ക് കോവിഡ് വാക്സീന്‍ എത്തിച്ചു നല്‍കും. ആദ്യഘട്ടത്തില്‍ ഭാരത്ബയോടെക് വികസിപ്പിച്ച കോവാക്സീനാണ് നല്‍കുക. ആദ്യത്തെ കയറ്റുമതിക്ക് പണം ഈടാക്കില്ലെങ്കിലും അടുത്തഘട്ടത്തില്‍ കമ്പനികള്‍ക്ക് രാജ്യങ്ങള്‍ പണം നല്‍കണം.

ഈ രാജ്യങ്ങൾക്ക്ഇ, ന്ത്യ അയച്ചുകൊടുന്നത്, സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച ഓക്സ്ഫഡ് – അസ്ട്രാസെനക്കയുടെ കോവിഷീൽഡ് വാക്സീൻ, ഭാരത് ബയോടെക്കിന്റെ കോവാക്സീൻ എന്നിവയാണ് . ആദ്യത്തെ കയറ്റുമതിക്ക് പണം ഈടാക്കില്ലെങ്കിലും അടുത്ത ഷിപ്മെന്റുകൾക്ക് ഓരോ കമ്പനിക്കും രാജ്യങ്ങൾ പണം നൽകി വാങ്ങേണ്ടിവരും.

അവസാനമായി ഇന്ത്യയോട് വാക്സീൻ ആവശ്യപ്പെട്ടത് നേപ്പാളാണ് . മ്യാൻമറും ബംഗ്ലദേശും സീറം ഇൻസ്റ്റിറ്റ്യൂട്ടുമായി കരാർ ഒപ്പിട്ടിരുന്നു. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന വാക്സീൻ ശ്രീലങ്കയ്ക്കുകൂടി ലഭ്യമാക്കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ അവർക്ക് ഉറപ്പു നൽകിയിരുന്നു.

ഇന്ത്യക്കാർ ചെലവിടുന്നതിലും വളരെയധികം പണം വാക്സീനുകൾക്ക് വേണ്ടി മറ്റു രാജ്യങ്ങൾ ചെലവിടേണ്ടി വരില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ നേരത്തേതന്നെ സൂചിപ്പിച്ചിരുന്നു. വാക്സീൻ ആവശ്യമുള്ള രാജ്യങ്ങൾക്ക് കമ്പനികളുമായി നേരിട്ടു കരാർ ഉണ്ടാക്കാമെങ്കിലും കയറ്റുമതിക്ക് കേന്ദ്രസർക്കാരിന്റെ ക്ലിയറൻസ് ആവശ്യമാണ്. ആവശ്യത്തിന് വാക്സീൻ രാജ്യത്ത് ഉണ്ടെന്ന് ഉറപ്പുവരുത്തിയശേഷമേ ഈ ക്ലിയറൻസ് ലഭിക്കൂ.

ബ്രസീലിന്റെ ഫിയോക്രൂസ് ഇൻസ്റ്റിറ്റ്യൂട്ട്, സീറം ഇൻസ്റ്റിറ്റ്യൂട്ടുമായി കരാർ ഒപ്പുവച്ചിട്ടുണ്ട്. യുഎഇ,  സൗദി അറേബ്യ, മൊറോക്കോ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളും ഇങ്ങനെ കരാർ ഉണ്ടാക്കിയിട്ടുണ്ട്. 2 മില്യൺ ഡോസ് വാക്സീനുകൾ കൊണ്ടുപോകാൻ ബ്രസീൽ ഒരു വിമാനം അയച്ചിരുന്നു. എന്നാൽ വാക്സീൻ വിതരണം ഇന്ത്യയിൽ അപ്പോൾ ആരംഭിക്കാത്തതിനാൽ കേന്ദ്രം അതിന് അനുമതി നൽകിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here