തിരിച്ചെത്തിയ ഉമ്മന്‍ചാണ്ടിക്ക് എയര്‍പോര്‍ട്ടില്‍ യു.ഡി.എഫ് പ്രവര്‍ത്തകർ ആവേശത്തോടെയുള്ള സ്വീകരണം നൽകി
ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍നിന്നും മടങ്ങിയെത്തിയപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തില്‍ പ്രവര്‍ത്തകർ ഉജ്ജ്വല സ്വീകരണം നൽകി. പ്രവര്‍ത്തകർ വിമാനത്താവളത്തില്‍ എത്തിയത് ഉമ്മന്‍ചാണ്ടി നയിക്കും, യു.ഡി.എഫ് ജയിക്കും എന്ന പ്ലക്കാര്‍ഡുകളുമായിട്ടാണ്. നൂറിലേറെ പ്രവര്‍ത്തകര്‍ സ്വീകരിക്കാനെത്തി. ഡല്‍ഹിയില്‍ നിന്നും പ്രധാനചുമതലകള്‍ നല്‍കിയ യോഗത്തിന് ശേഷമാണ് ഉമ്മന്‍ചാണ്ടി തിരിച്ചെത്തിയത്.
നിയമസഭ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രചാരണം ഉമ്മൻ ചാണ്ടി നയിക്കും. പത്തംഗ സമിതിയില്‍ ഉള്‍പ്പെടുത്തി കെ. മുരളീധരൻ, വിഎം സുധീരൻ അടക്കം പ്രധാന നേതാക്കളെയെല്ലാം കളത്തിലിറക്കുകയാണ് ഹൈക്കമാൻഡ്. സ്ഥാനാര്‍ഥികള്‍ കൂടുതലും പുതുമുഖങ്ങൾ ആകുമെന്ന നിർണായക പ്രഖ്യാപനം എ കെ ആന്റണി നടത്തി.