പ്രിയപ്പെട്ടവരുടെ പരിശ്രമങ്ങള്‍ വിഫലമായി; കഥാകൃത്തും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു.

0
94

ചെന്നൈ: മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു. പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജയേഷിന് ആശുപത്രിയിൽ നിന്നു തലചുറ്റി വീണ് തലയ്ക്ക് ഗുരുതരമായി പരിക്ക് പറ്റിയിരുന്നു. കഴിഞ്ഞ 13നായിരുന്നു സംഭവം. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അന്ത്യം. 39 വയസായിരുന്നു.

ഗുരുതരാവസ്ഥയിലുള്ള ജയേഷിനായി മികച്ച ചികിത്സാ ഉറപ്പാക്കാൻ സുഹൃത്തുക്കൾ പണം സമാഹരിച്ചു വരുന്നതിനിടെയാണ് വേർപാട്. മായക്കടൽ, ഒരിടത്തൊരു ലൈൻമാൻ, ക്ല, പരാജിതരുടെ രാത്രി എന്നീ കഥാസമാഹാരങ്ങള്‍‌  പ്രസിദ്ധീകരിച്ചിട്ടുണ്ട്. തമിഴിലെ പ്രധാന എഴുത്തുകാരായ ചാരുനിവേദിത, പെരുമാൾ മുരുകൻ എന്നിവരുടെ രചനകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തതും ജയേഷ് ആണ്.  പാലക്കാട്‌ സ്വദേശിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here