എംഡിഎംഎയുമായി രണ്ട് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കുട്ടികള്‍ അറസ്റ്റില്‍.

0
70

ത്തനംതിട്ട: എംഡിഎംഎയുമായി രണ്ടു കുട്ടികള്‍ അറസ്റ്റില്‍. കളിക്കളങ്ങളില്‍ ഒത്തുകൂടുന്ന കുട്ടികളെ കേന്ദ്രീകരിച്ച്‌ രാസലഹരികളുടെ കൈമാറ്റവും വില്പനയും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ നിരീക്ഷണത്തില്‍ ആണ് രണ്ട് കുട്ടികള്‍ പൊലീസ് പിടിയിലായത്.

കുളനട പെട്രോള്‍ പമ്ബിനടുത്തു നിന്നാണ് രാസലഹരിയുമായി കുട്ടികളെ പൊലീസ് പിടികൂടിയത്. ഹയര്‍സെക്കന്‍ഡറി ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് പിടിയിലായത്. പന്തളത്ത് ഡാന്‍സാഫ് സംഘത്തിന്‍റെയും പന്തളം പൊലീസിന്‍റെയും സംയുക്ത നീക്കത്തില്‍ ആണ് ഇവര്‍ കുടുങ്ങിയത്. ഇവരില്‍ നിന്നും ഒരു ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

പൊലീസിനെ കണ്ട് സ്കൂട്ടര്‍ വെട്ടിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിച്ച കൗമാരക്കാരെ സാഹസികമായിട്ടാണ് പിടികൂടിയത്. കഴിഞ്ഞദിവസം ബംഗളൂരുവില്‍ നിന്നു എംഡിഎംഎയുമായി എത്തിയ യുവാവില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ കളിക്കളങ്ങള്‍ കേന്ദ്രീകരിച്ച്‌ കര്‍ശനനിരീക്ഷണം തുടരാന്‍ ജില്ലാ പൊലീസ് മേധാവി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here