പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ മോഷണം: ഒരാൾ അറസ്റ്റിൽ.

0
62

മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിങ് മേഖലയിലെ വാഹനങ്ങളിൽനിന്ന് പതിവായി പണവും മറ്റ് സാധനങ്ങളും മോഷണം നടത്തി വന്നയാളെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു. കേച്ചേരി വലിയകത്ത് അൻസാറാണ് (45) പിടിയിലായത്.

ആശുപത്രി പരിസരത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ പൂട്ട് കുത്തിപ്പൊളിച്ചാണ് മോഷണം നടത്തിവന്നത്. സിസിടിവി ദശ്യങ്ങൾ പരിശോധിച്ചാണ് തിരിച്ചറിഞ്ഞത്. ഇയാൾ വാഹനങ്ങൾ കുത്തിത്തുറന്ന് മോഷണം നടത്തിയിട്ടുള്ളതായി പോലീസിനോട് സമ്മതിച്ചു.

ഇൻസ്പെക്ടർ പി.പി.ജോയിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ എസ്ഐ ശാന്താറാം, എഎസ്ഐ ദീപക്, സിപിഒമാരായ അമീർഖാൻ, അയ്യപ്പദാസ്, രജിത് എന്നിവരും പങ്കാളികളായി.

LEAVE A REPLY

Please enter your comment!
Please enter your name here