ദുബായ്: ലോകത്തെല്ലായിടത്തും അതിവേഗം വളര്‍ന്ന ഭക്ഷ്യ വിതരണ ശൃംഖലയാണ് സൊമാറ്റോ. ഗള്‍ഫ് രാജ്യങ്ങളിലും സൊമാറ്റോ അതിവേഗമാണ് പച്ചപിടിച്ചത്. എന്നാല്‍ ഇപ്പോഴിതാ യു എ ഇയില്‍ സൊമാറ്റോ സേവനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
ഖലീജ് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് പ്രകാരം നവംബര്‍ 24 വരെ മാത്രമെ സൊമാറ്റോയുടെ ഫുഡ് ഓര്‍ഡറിംഗ് ഫീച്ചര്‍ യു എ ഇയില്‍ ലഭ്യമാകൂ. എന്നാല്‍ ഇതിന് പകരം സംവിധാനം സെമാറ്റോ ഏര്‍പ്പെടുത്തുന്നുണ്ട്.
നവംബര്‍ 24 വരെ മാത്രമെ സൊമാറ്റോയുടെ ഫുഡ് ഓര്‍ഡറിംഗ് ഫീച്ചര്‍ യു എ ഇയില്‍ ലഭ്യമാകൂ എന്നാണ് പറയുന്നത്. അതായത് ഇനി കഷ്ടിച്ച് ഒരാഴ്ച കൂടി മാത്രമെ സൊമാറ്റോയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന് സാധിക്കൂ. ഇതിന് ശേഷം ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ തലാബത്ത് എന്ന ആപ്പിലേക്ക് റീഡയറക്ട് ചെയ്യും. നേരത്തെ 2019 ല്‍ യു എ ഇയിലെ ഫുഡ് ഡെലിവറി ബിസിനസ് 172 ദശലക്ഷം ഡോളറിന് സൊമാറ്റോ തലബാത്തിന് കൈമാറ്റം ചെയ്തിരുന്നു.