കൂൺ കൃഷിയുടെ ഉത്പാദന വിപണന സാധ്യതകൾ അറിയണം; സിക്കിം മന്ത്രി തിരുവനന്തപുരത്ത്

0
57

തിരുവനന്തപുരം : കൂൺ കൃഷിയുടെ ഉത്പാദന വിപണന സാധ്യതകൾ മനസ്സിലാക്കാൻ സിക്കിം കൃഷി-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ലോക്നാഥ് ശർമ ഉൾപ്പെടുന്ന സംഘം മാണിക്കൽ  മഞ്ചാടിമൂട് പ്രവർത്തിക്കുന്ന സൂര്യ അഗ്രോടെക് കൂൺ ഫാം സന്ദർശിച്ചു. വിത്തുൽപ്പാദന ലബോറട്ടറി, കൂൺ ഫാം എന്നിവ അദ്ദേഹം സന്ദർശിക്കുകയും, കൂൺ കൃഷിയുടെ സാധ്യതകളും, മൂല്യ വർധിത ഉൽപ്പന്നങ്ങളെക്കുറിച്ചും അദ്ദേഹം ചോദിച്ചു മനസ്സിലാക്കി.

കൂൺ സൂപ്, കൂൺ കട്‌ലറ്റ്‌, കൂൺ സ്വീറ്റ് ബോൾ തുടങ്ങിയ മൂല്യവർധിത ഉൽപ്പന്നങ്ങളുമായാണ് സൂര്യാ അഗ്രോടെക് മന്ത്രിയെ വരവേറ്റത്. സംസ്ഥാന കൃഷിവകുപ്പിന്റെ വൈഗ മേളയോട് അനുബന്ധിച്ചാണ് ലോക്നാഥ് ശർമ തലസ്ഥാനത്ത് എത്തിയത്. കൂൺ കൃഷിയുടെ ഉത്പാദന വിപണന സാധ്യതകൾ മനസ്സിലാക്കിയ അദ്ദേഹം കൂൺ കൃഷി ചെയ്യുന്ന കർഷകരോടും വിവരങ്ങൾ ചോദിച്ച് അറിഞ്ഞു. സിക്കിമിലെ വകുപ്പുതല ഉദ്യോഗസ്ഥരായ ജിഗ്മീ ഡോർജി ഭൂട്ടിയ, സോനം റിഞ്ചൻ ഭൂട്ടിയ, ബൈജു, മാണിക്കൽ കൃഷി ഓഫീസർ സതീഷ്, മാണിക്കൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ലേഖകുമാരി, സൂര്യ അഗ്രോടെക് ഡയറക്ടർ അജയ്, ട്രെയിനിങ് കോ-ഓർഡിനേറ്റർ രജനി, വാർഡ് അംഗങ്ങളായ സുനിത, അനി എന്നിവർ പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here