വിനയൻ കേസിൽ ഫെഫ്കക്ക് തിരിച്ചടി: ഹർജി സൂപ്രീം കോടതി തള്ളി

0
131

സംവിധായകന്‍ വിനയന്‍റെ വിലക്കുമായി ബന്ധപ്പെട്ട് ഫെഫ്‍ക സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി തള്ളി. സംവിധായകന്‍ വിനയനെ വിലക്കിയതില്‍ പിഴ ചുമത്തിയതിന് എതിരായ ഹരജിയാണ് സുപ്രിം കോടതി തള്ളിയത്. കോമ്ബറ്റീഷന്‍ കമ്മീഷന് വിധി പുറപ്പെടുവിക്കാന്‍ അധികാരമില്ലെന്ന ഫെഫ്‍കയുടെ വാദം കോടതി അംഗീകരിച്ചില്ല.

ജസ്റ്റിസ് ആര്‍. എഫ് നരിമാന്‍ അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിച്ചത്. വിനയനെ വിലക്കിയ നടപടിയില്‍ മലയാള സിനിമ സംഘടനകള്‍ക്ക് മേല്‍ പിഴ ചുമത്തിയ കോമ്ബിറ്റീഷന്‍ കമ്മീഷന്റെയും നാഷണല്‍ കമ്ബനി ലോ അപ്പലറ്റ് ട്രിബ്യൂണലിന്റെയും വിധി ചോദ്യം ചെയ്തായിരുന്നു ഫെഫ്‍കയുടെ ഹരജി. ട്രെഡ് യൂണിയന്റെ അധികാരത്തില്‍ ഇടപെടാന്‍ കോമ്ബിറ്റീഷന്‍ കമ്മീഷനോ കമ്ബനി ലോ ട്രൈബ്യൂണലിനോ അധികാരമില്ലെന്നായിരുന്നു ഹരജിയിലെ വാദം.

തനിക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച്‌ വിനയന്‍ നല്‍കിയ ഹരജിയില്‍ 2017 മാര്‍ച്ചില്‍ കോമ്ബറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ താരസംഘടനയായ അമ്മയ്ക്ക് നാലുലക്ഷം രൂപയും ഫെഫ്കയ്ക്ക് 81, 000 രൂപയും പിഴ ചുമത്തിയിരുന്നു. ബി. ഉണ്ണികൃഷ്ണന്‍ നല്‍കിയ ഹരജി തള്ളിയായിരുന്നു വിധി.

LEAVE A REPLY

Please enter your comment!
Please enter your name here