കൊല്ലപ്പെട്ട മാവോയിസ്റ്റ് സി. പി ജലീല്‍ വെടിയുതിര്‍ത്തതിന് തെളിവില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ജലീലിന്‍റെ ശരീരത്തിന് സമീപത്ത് നിന്ന് കണ്ടെടുത്ത തോക്കില്‍ നിന്ന് വെടിയുതിര്‍ത്തിട്ടില്ല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. ജലീലിന്‍റെ വലതു കൈയില്‍ നിന്ന് വെടിമരുന്നിന്‍റെ അംശം ഇല്ല. ഇടതുകൈയില്‍ ലഡിന്‍റെ അംശം ഉണ്ടായിരുന്നതായും ഫോറന്‍സിക് റിപ്പോര്‍ട്ട്. ഏറ്റുമുട്ടല്‍ നടന്നസ്ഥലത്ത് നിന്ന് കണ്ടെത്തിയ വെടിയുണ്ടകളെല്ലാം പോലീസുകാരുടെ തോക്കില്‍ നിന്നാണെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട്.
വൈത്തിരിയില്‍ റിസോര്‍ട്ടില്‍ വച്ച് മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി പി ജലീലിനെ ഏറ്റുമുട്ടലിനിടെയാണ് കൊലപ്പെടുത്തിയതെന്ന പൊലീസ് വാദം ഇതോടെ ശരിയല്ലെന്ന് തെളിഞ്ഞിരിക്കുകയാണ്.
ജലീല്‍ വെടിയുതിര്‍ത്തതു കൊണ്ടാണ് തിരിച്ച് വെടിവെച്ചത് എന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍, ജലീല്‍ വെടിവെച്ചിട്ടില്ലെന്നും ജലീലിന്‍റെ ശരീരത്തിന് സമീപമുണ്ടായിരുന്ന തോക്കില്‍ നിന്ന് വെടിയുതിര്‍ത്തിട്ടില്ലെന്നും ജലീലിന്‍റെ വലതു കയ്യില്‍ നിന്നും ശേഖരിച്ച സാംപിളില്‍ വെടിമരുന്നിന്റെ അംശമില്ലായിരുന്നുവെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടിലൂടെ തെളിഞ്ഞിരിക്കുകയാണ്.
വൈത്തിരി ഏറ്റുമുട്ടല്‍ വ്യാജ ഏറ്റുമുട്ടല്‍ ആണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടോടെ തെളിഞ്ഞതായി സി. പി ജലീലിന്‍റെ സഹോദരന്‍ സി. പി റഷീദ് പറഞ്ഞു.