കൊച്ചി ; രാജ്യത്ത് 6 % മാത്രമുള്ള പ്രകൃതി വാതക ഉപയോഗം 50 % ആയി ഉയർത്തുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചി – മംഗളൂരു പ്രകൃതിവാതക പൈപ്‌ലൈൻ പദ്ധതി വിഡിയോ കോൺഫറൻസിലൂടെ രാജ്യത്തിനു സമർപ്പിക്കുകയായിരുന്നു അദ്ദേഹം.
ഒരു രാജ്യം, ഒരു വാതക ഗ്രിഡ് എന്ന ലക്ഷ്യത്തിലേക്കാണ് ഇന്ത്യ മുന്നേറുന്നത്. മലിനീകരണമില്ലാത്ത ഇന്ധനമെന്ന നിലയിൽ പ്രകൃതിവാതകം രാജ്യപുരോഗതിയിൽ നിർണായകമാകും. എല്ലാവരും ഒരുമിച്ചുനിന്നാൽ എന്തും സാധ്യമാകും എന്നതിന്റെ ഉദാഹരണമാണു കൊച്ചി – മംഗളൂരു പൈപ്‌ലൈൻ.