കെല്‍ട്രോണ്‍ വെര്‍ച്വല്‍ റിയാലിറ്റി ലാബ് സന്ദര്‍ശിക്കാം

0
209

ആധുനിക കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ ദൃശ്യ സാധ്യത കാണാന്‍ പൊതുജനങ്ങള്‍ക്ക് കെല്‍ട്രോണ്‍ വെര്‍ച്വല്‍ റിയാലിറ്റി ലാബ് സന്ദര്‍ശിക്കാം. തിരുവനന്തപുരം വെള്ളയമ്പലത്തെ വെര്‍ച്വല്‍ റിയാലിറ്റി ലാബില്‍ വെര്‍ച്വല്‍ റിയാലിറ്റി (വി.ആര്‍), ഓഗ്മെന്റഡ് റിയാലിറ്റി (എ. ആര്‍), മിക്‌സഡ് റിയാലിറ്റി(എം. ആര്‍) സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

കെല്‍ട്രോണിന്റെ നോളജ് സര്‍വീസ് ഗ്രൂപ്പാണ് ലാബ് സജ്ജീകരിച്ചിരിക്കുന്നത്. മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ നടത്തുന്നവര്‍ക്ക് 15 മിനിട്ട് ലാബില്‍ കാഴ്ചകള്‍ കാണാം. ഫോണ്‍ : 9188665545, 04714-094444 (Ext No. 611)

LEAVE A REPLY

Please enter your comment!
Please enter your name here