തലയ്ക്ക് മുകളിലും പുലി; കണ്ടത് ദേശീയപാതയിൽ 17–ാം വളവിലെ മരത്തിനു മുകളിൽ!

0
58

ഈറോഡ്• സത്യമംഗലം- ബെംഗളൂരു മലയോര ദേശീയപാതയിലെ തിമ്പം ഭാഗത്ത് മരത്തിൽ രാത്രി സമയത്ത് പുള്ളിപ്പുലിയെക്കണ്ട് യാത്രക്കാർ. ദേശീയപാതയിൽ 27 വലിയ വളവുകൾ കടന്നുപോകണം. കഴിഞ്ഞ ദിവസം രാത്രി പതിനേഴാം വളവിലെ വലിയ മരത്തിന്റെ ശിഖരത്തിലാണ് പുള്ളിപ്പുലിയെ കണ്ടത്. ഈ ദേശീയപാതയിൽ രാത്രി സമയങ്ങളിൽ വലിയ വാഹനങ്ങൾക്ക് രാത്രിയാത്ര മദ്രാസ് ഹൈക്കോടതി നിരോധിച്ചതിനാൽ രാത്രി സമയങ്ങളിൽ വാഹനങ്ങളുടെ തിരക്ക് കുറവാണ്.

വേനൽക്കാലം ആരംഭിച്ചതോടെ വന്യജീവികൾ വെള്ളത്തിനും, ഭക്ഷണത്തിനുമായി മലയിറങ്ങാൻ സാധ്യത കൂടുതലാണ്. രാത്രിയിൽ എത്തിയ കാർ യാത്രക്കാരാണ് പുള്ളിപ്പുലിയെ കണ്ടത്. വിവരമറിഞ്ഞതോടെ മലയോര ഗ്രാമവാസികളും യാത്രക്കാരും ഭീതിയിലാണ്. വന്യജീവികളുടെ വരവും, സഞ്ചാരവും നിരീക്ഷിക്കുന്നതിന് വനംവകുപ്പ് നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here