വിലകേട്ട് കണ്ണുതള്ളേണ്ട, ഇവയെ പിടിച്ചതും വിറ്റതും കേരളത്തില്‍ തന്നെ….
കഴിഞ്ഞ ദിവസം കൊല്ലം നീണ്ടകര തുറമുഖത്ത് കണ്ട ചെറിയ ആൾക്കൂട്ടത്തിലേക്ക് തലയിട്ട് നോക്കിയവരിൽ ചിലർക്ക് പരിസരബോധം വരാൻ കുറച്ച് സമയമെടുത്തു. പതിവ് പോലെയുള്ള
ലേലംവിളി.അത്യാവശ്യം വലിപ്പമുള്ള മൂന്ന് മീനുകള്‍ നിരത്തി വെച്ചിട്ടുണ്ട്. മുണ്ട് മടക്കി കുത്തി ഒരാള്‍ വിളിച്ച് പറയുന്നുണ്ട്. ‘ഒന്നേ ഇരുപത്, ഒന്നേ നാല്പത്, ഒന്നേ അമ്പത്’ ഇങ്ങനെ അതി വേഗത്തില്‍ തുക വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഒടുവില്‍ രണ്ടേകാല്‍ ലക്ഷം മൂന്ന് തരം എന്ന് വിളിച്ചുപറഞ്ഞപ്പോള്‍ വൈകി അവിടെ എത്തിയവർ ഞെട്ടി. കടല്‍ സ്വര്‍ണ(ഗോല്‍)
മെന്നറിയുന്ന പട്ത്തികോരയെ ആണ് കഴിഞ്ഞ ദിവസം നീണ്ടകര തുറമുഖത്തുനിന്ന് രണ്ടേകാല്‍ ലക്ഷത്തിന് ലേലം പോയത്.
ഹൃദയശസ്ത്രക്രിയ ഉള്‍പ്പെടെ വലിയ ശസ്ത്രക്രിയകള്‍ക്കാവശ്യമായ നൂല് നിര്‍മാണത്തിന് ഉപയോഗിക്കുന്നത് പട്ത്തകോരയുടെ ബ്ലാഡറാണ് (പളുങ്ക്).
കടല്‍ വെള്ളത്തില്‍ പൊങ്ങിക്കിടിക്കാനും നീന്താനും സഹായിക്കുന്ന ഇതിന്റെ ഈ ‘എയര്‍ ബ്ലാഡറാ’ണ് ഇത്രയും മോഹവിലയ്ക്ക് കാരണവും. കേരള തീരത്തു ഇതുവരെ അത്യപൂർവ്വമായ ഈ വിലപ്പെട്ട മത്സ്യം ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ തീരങ്ങളിലാണ് സാധാരണയായി കാണാറുള്ളത്.