ലോകമലയാളികളുടെ ആഗോള കൂട്ടായ്മ വേൾഡ് മലയാളീ കൗൺസിലിന്റെ ബഹ്‌റൈൻ പ്രോവിൻസിന്റെ 2023-2025 കാലയളവിലേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സ്ഥാനാരോഹണവും കേരളപ്പിറവി ആഘോഷവും കേരളീയം ‘23 എന്ന പേരിൽ നവംബർ 23 വ്യാഴാഴ്ച വൈകുന്നേരം 7 മണിമുതൽ ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബിൽ സംഘടിപ്പിക്കും. ഇന്ത്യൻ അംബാസ്സഡർ HE ശ്രീ. വിനോദ് കെ. ജേക്കബ് മുഖ്യാഥിതി ആയി പങ്കെടുക്കുന്ന പരിപാടിയിൽ ഇന്ത്യൻ പാർലമെന്റ് അംഗം MP ശ്രീ ബെന്നി ബഹനാൻ, ബഹ്‌റൈൻ പാർലമെന്റ് അംഗം MP H.E മുഹമ്മദ് ഹുസൈൻ ജനാഹി, മുൻ ബഹ്‌റൈൻ പാർലമെന്റ് അംഗവും,ബഹ്‌റൈൻ Ambassador of Peace Dr. മസൂമ H A റഹിം എന്നിവർ വിശിഷ്ടാഥിതികൾ ആയും പങ്കെടുക്കും.
വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ശ്രീ. ജോൺ മത്തായി, പ്രവാസി ഭാരതീയ സമ്മാൻ, ഡ ബ്ലൂ എം സി സാമൂഹ്യ ജീവകാരുണ്യ അവാർഡ് എന്നിവ നേടിയ പ്രമുഖ വ്യവസായി ശ്രീ. K G ബാബുരാജ്, ഡ.ബ്ലൂ.എം സി ബിസ്സിനെസ്സ് എക്സലൻറ് അവാർഡ് ജേതാവുമായ ശ്രീ. പമ്പാവാസൻ നായർ, ICRF ചെയർമാൻ ഡോ. ബാബുരാമചന്ദ്രൻ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കാഷ്യസ് പെരേര എന്നിവർ പ്രത്യേക അഥിതികളായും പങ്കെടുക്കുന്നു.