ഇന്ത്യയുടെ മികച്ച ടെസ്റ്റ് വേദിയായി വിദേശത്തെന്നും മെല്‍ബണ്‍ തന്നെ.
മെല്‍ബണ്‍: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഓസീസിനെ എല്ലാ മേഖലകളിലും മറികടന്ന് വിജയം കുറിച്ചിരിക്കുകയാണ് ടീം ഇന്ത്യ. ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭാവവും രണ്ട് പുതുമുഖങ്ങളുടെ അരങ്ങേറ്റവുമൊന്നും ഇന്ത്യയെ ബാധിച്ചില്ലെന്നു മാത്രമല്ല ശുഭ്മാന്‍ ഗില്ലും.
മുഹമ്മദ് സിറാജും അരങ്ങേറ്റ മത്സരത്തില്‍ തന്നെ തിളങ്ങുകയും ചെയ്തു.
ടീമിനെ നയിച്ച രഹാനെ, കോലിയുടെ അഭാവത്തിലും കൈയടി നേടി.
മെല്‍ബണ്‍ മൈതാനം എന്നും ഇന്ത്യയോട് സഹകരിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്‌തിട്ടുണ്ട് . വിഖ്യാതമായ മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്ത് ഇന്ത്യ കുറിച്ച നാലാം ടെസ്റ്റ് .വിജയമായിരുന്നു ചൊവ്വാഴ്ചത്തേത്. ഇതോടെ ഇംഗ്ലണ്ടിനു ശേഷം മെല്‍ബണില്‍ നാല് ടെസ്റ്റ് വിജയങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ ടീമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.
വിദേശത്തെ ഇന്ത്യയുടെ മികച്ച ടെസ്റ്റ് വേദിയും മെല്‍ബണ്‍ തന്നെ.
Content Highlights: India register 4th win at Melbourne Cricket Ground.