ധോണിയുടെ പിൻഗാമി ഋഷഭ് പന്ത് : ബ്രയാൻ ലാറ

0
111

കെഎൽ രാഹുൽ ബാറ്റിങ്ങിൽ മാത്രം ശ്രദ്ധ കൊടുക്കണമെന്ന് വെസ്റ്റിൻഡീസ് ഇതിഹാസതാരം ബ്രയാൻ ലാറ. റിഷഭ് പന്ത് വേണ്ട പക്വത നേടികഴിഞ്ഞതായും ഇന്ത്യയുടെ നമ്പർ 1 കീപ്പറെന്ന പരിഗണന പന്തിന് നൽകണമെന്നും ലാറ പറഞ്ഞു.

 

 

 

രാഹുൽ മികച്ച ബാറ്റ്സ്മാനാണ്. കീപ്പിങ് എന്ന നിലയിൽ ശ്രദ്ധ നൽകുന്നതിന് പകരം ബാറ്റിങ്ങിൽ മാത്രം ശ്രദ്ധ നൽകുന്നതായിരിക്കും രാഹുലിന് നല്ലതാവുക. ഡൽഹിക്ക് വേണ്ടി വളരെ ഉത്തരവാദിത്തത്തോടെയാണ് പന്ത് കളിക്കുന്നത്. നിലവിൽ ധോനിയുടെ പിൻഗാമി എന്ന നിലയിൽ പന്തിനെയാകും പരിഗണിക്കേണ്ടി വരിക. ഒരു വർഷം മുൻപായിരുന്നെങ്കിൽ പന്തിന്റെ കാര്യത്തിൽ താൻ നോ പറഞ്ഞേനെയെന്നും ലാറ പറഞ്ഞു സഞ്ജു ക്ലാസി പ്ലെയറാണ് എന്നതിൽ സംശയമില്ല,ഷാർജയിൽ മികച്ച രീതിയിൽ തന്നെ സഞ്ജു കളിച്ചു. എന്നാൽ മികച്ച ബൗളിങ്ങ് വരുമ്പോൾ സ്പോർടി ട്രാക്കുകളിൽ സഞ്ജുവിന്റെ കയ്യിലുള്ള ആയുധങ്ങൾ മതിയാകാതെ വരും ലാറ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here