ഈ വർഷത്തെ രസതന്ത്ര നൊബെൽ സമ്മാനം 2 വനിതകൾക്ക്

0
88

2020ലെ രസതന്ത്ര നൊബേല്‍ രണ്ട് വനിതകള്‍ക്ക് ലഭിച്ചു . ഫ്രഞ്ച് ഗവേഷക ഇമ്മാനുവെല്ലേ ഷാര്‍പെന്‍്റിയെ, അമേരിക്കന്‍ ബയോ കെമിസ്റ്റ് ജെന്നിഫര്‍ എ ഡൗഡ്ന എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ രസതന്ത്ര നൊബേല്‍. ജനിതക എഡിറ്റിംഗിന് നൂതന മാര്‍ഗം കണ്ടെത്തിയതിനാണ് ഇരുവര്‍ക്കും പുരസ്കാരം സമ്മാനിച്ചിരിക്കുന്നത്.

 

ജര്‍മ്മനിയിലെ മാക്സ് പ്ലാങ്ക് യൂണിറ്റ് ഫോര്‍ സയന്‍സ് ഓഫ് പാത്തോജന്‍സ് ഡയറക്ടറാണ് ഇമ്മാനുവെല്ലേ, ബെ‍ര്‍ക്കിലി സര്‍വകലാശാലയില്‍ പ്രഫസറാണ് ജെന്നിഫര്‍ എ ഡൗഡ്ന.

 

2020 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ റോജര്‍ പെന്റോസ്, റെയന്‍ഹാര്‍ഡ് ഗെന്‍സല്‍,ആന്‍ഡ്രിയ ഗെസ് എന്നിവര്‍ക്കാണ് പുരസ്‌ക്കാരം.സ്റ്റോക്ക്ഹോമിലെ കരോളിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ചാണ് ഭൗതിക ശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്.

 

പുരസ്‌കാര തുകയുടെ ഒരു പകുതി റോജര്‍ പെന്റോസിനും മറുപകുതി റെയ്ന്‍ഹാര്‍ഡ് ഗെന്‍സലിനും ആന്‍ഡ്രിയ ഗേസിമാനുമായി നല്‍കും. ഐന്‍സ്റ്റീന്റെ സാമാന്യാപേക്ഷികതാ സിദ്ധാന്തമനുസരിച്ചാണ് തമോഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നതെന്ന് ഗണിത ശാസ്ത്രമോഡല്‍ ഉപയോഗിച്ച്‌ തെളിയിച്ചതിനാണ് റോജര്‍ പെന്റോസിന് നൊബേല്‍ സമ്മാനം ലഭിച്ചിരിക്കുന്നത്.

 

ഗാലക്സിയുടെ മധ്യത്തില്‍ പുതിയ വലിയ വസ്തുലിനെ കണ്ടെത്തിയതിനാണ് റയ്ന്‍ഹാര്‍ഡ് ഗെന്‍സലിനും ആന്‍ഡ്രിയ ഗേസിനും പുരസ്‌കാരം ലഭിച്ചത്

 

വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. 3 പേരാണ് ഇത്തവണ പുരസ്‌കാരത്തിന് അര്‍ഹരായത്. ജെ. ആള്‍ട്ടര്‍, മൈക്കല്‍ ഹൗട്ടണ്‍, ചാള്‍സ് എം. റൈസ് എന്നിവര്‍ക്കാണ് പുരസ്‌കാരം.

 

ഹെപ്പറ്റൈറ്റിസ് സി വൈറസിന്റെ കണ്ടെത്തലിനാണ് പുരസ്‌കാരം. നോബല്‍ കമ്മിറ്റി മേധാവി തോമസ് പെര്‍മാന്‍ സ്റ്റോക്ക്‌ഹോമിലാണ് വിജയികളെ പ്രഖ്യാപിച്ചത്. ലോകമെമ്ബാടുമുള്ള ആളുകളില്‍ സിറോസിസിനും കരള്‍ ക്യാന്‍സറിനും കാരണമാകുന്ന രക്തത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസിനെതിരായ പോരാട്ടത്തില്‍ നിര്‍ണ്ണായക കണ്ടെത്തലാണ് മൂവരും നടത്തിയതെന്ന് കമ്മറ്റി വ്യക്തമാക്കി. അമേരിക്കന്‍ ശാസ്ത്രജ്ഞരാണ് ഹാര്‍വിയും ചാള്‍സും. മിഷേല്‍ ഹ്യൂട്ടണ്‍ ബ്രിട്ടീഷ് പൗരനാണ്

LEAVE A REPLY

Please enter your comment!
Please enter your name here