തൃശൂർ:സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു.തൃശൂർ ഇരിങ്ങാലക്കുട സ്വദേശി കൂത്തുപറമ്പ് പള്ളൻ വീട്ടിൽ വർഗീസ് (72) ആണ് മരിച്ചത്.ഞായറാഴ്ച രാവിലെയുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് വർഗീസ് പള്ളൻ മരിച്ചത്.
ജൂലൈ 18നാണ് വർഗീസിനെ കോവിഡ് ബാധിച്ച് തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി അത്യാസന്ന നിലയിൽ കഴിയുകയായിരുന്നു.ഇദ്ദേഹത്തിന്റെ ഭാര്യയും മകനും കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയാണ്.സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ കോവിഡ് മരണമാണിത്.